video: മകന്‍റെ മാര്‍ക്ക് അയല്‍വാസിയോട് പറഞ്ഞ അമ്മയ്ക്ക് കിട്ടിയത്!!

പതിനേഴു വയസ്സുള്ള മകന്‍റെ പഠനത്തെക്കുറിച്ച് അയല്‍വാസിയോട് പറഞ്ഞതിന് അമ്മയ്ക്ക് കിട്ടിയ ശിക്ഷയാണിത്‌.

Last Updated : Dec 9, 2018, 01:33 PM IST
video: മകന്‍റെ മാര്‍ക്ക് അയല്‍വാസിയോട് പറഞ്ഞ അമ്മയ്ക്ക് കിട്ടിയത്!!

ബംഗളൂരു: പരീക്ഷയിലെ മാര്‍ക്ക് അയല്‍വാസിയോട് പറഞ്ഞ അമ്മയ്ക്ക് കിട്ടിയ അനുഭവം ഞെട്ടിക്കുന്നത്. മകന് പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്നും ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അയല്‍വാസിയോട് പറഞ്ഞതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മകന്‍ ചെയ്തത് എന്താണെന്നോ? ചൂലെടുത്ത് അമ്മയെ പൊതുരെ തല്ലി.

അതെ, കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഇത് നടന്ന കാര്യമാണ്.  മാര്‍ക്ക് കുറഞ്ഞാല്‍ മക്കളെ രക്ഷകര്‍ത്താക്കള്‍ തല്ലി എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും,  ഇപ്പോള്‍ അത് തിരിച്ചായി. 

തന്‍റെ പതിനേഴു വയസ്സുള്ള മകന്‍റെ പഠനത്തെക്കുറിച്ച് അയല്‍വാസിയോട് പറഞ്ഞതിന് അമ്മയ്ക്ക് കിട്ടിയ ശിക്ഷയാണിത്‌. മകന് പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്നും ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അയല്‍വാസിയോട് പറഞ്ഞതിനെക്കുറിച്ച് അറിയാനിടയായതിന് പിന്നാലെയായിരുന്നു മകന്‍റെ ഈ ക്രൂരപീഡനം. അമ്പതുവയസിനടുത്ത് പ്രായം വരുന്ന സ്ത്രീയെ മകന്‍ ചൂലിന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സഹോദരിയാണ് ചിത്രീകരിച്ചത്.

അമ്മയെ അടിക്കരുതെന്നും വീഡിയോ പൊലീസിന് നല്‍കുമെന്നുമുളള സഹോദരിയുടെ മുന്നറിയിപ്പിനെ അവഗണിച്ചായിരുന്നു മര്‍ദ്ദനം. മിണ്ടാതിരിക്കണമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ പതിനേഴുകാരന്‍. ഇന്നലെ രാവിലെയാണ് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.

വീഡിയോ കാണാം: 

സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചാല്‍ സഹോദരിയ്ക്കും മര്‍ദ്ദനമുണ്ടാകുമെന്ന് ഭീഷണപ്പടുത്തിയെങ്കിലും സഹോദരി പൊലിസിനെ സമീപിക്കുകയായിരുന്നു. സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബംഗളൂരു ജെപിനഗര്‍ പൊലീസ് പതിനേഴുകാരനെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. 

അമ്മയോട് നടത്തിയ മര്‍ദ്ദനത്തിന് പതിനേഴുകാരന്‍ മാപ്പു പറഞ്ഞുവെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പതിനേഴുകാരനെ പൊലീസ് വിട്ടയച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും കലികാലം എന്നല്ലാതെ എന്ത് പറയാന്‍.

Trending News