വീണ്ടും അജിത്‌ ഡോവല്‍ മാജിക്, സേനാ പിന്മാറ്റത്തിന് വഴിയൊരുക്കിയത് ചൈനീസ് വിദേശകാര്യ മന്ത്രിയുമായുള്ള സംഭാഷണം ....!!

  സേനാ പിന്മാറ്റത്തിന് വഴിയൊരുക്കി  NSA അജിത്‌  ഡോവല്‍,  ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി  സംഭാഷണം ....!!

Last Updated : Jul 6, 2020, 04:04 PM IST
വീണ്ടും  അജിത്‌  ഡോവല്‍ മാജിക്, സേനാ പിന്മാറ്റത്തിന് വഴിയൊരുക്കിയത് ചൈനീസ് വിദേശകാര്യ   മന്ത്രിയുമായുള്ള  സംഭാഷണം ....!!

ന്യൂഡല്‍ഹി:  സേനാ പിന്മാറ്റത്തിന് വഴിയൊരുക്കി  NSA അജിത്‌  ഡോവല്‍,  ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി  സംഭാഷണം ....!!

ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്നത്തില്‍   NSA അജിത്‌  ഡോവല്‍ ഇടപെട്ടതോടെ വീണ്ടും മാജിക്...!! PLA അതിര്‍ത്തിയില്‍ നിന്നും   പിന്മാറിത്തുടങ്ങിയിരിക്കുന്നു.  

ഇന്ത്യ - ചൈന സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ തുടർ ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്  (NSA) അജിത് ഡോവലിനെ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു.  അതനുസരിച്ച്  ചൈനയുമായുള്ള നയതന്ത്ര  ചർച്ചകൾകളിൽ ഇനി ഡോവലും  നിര്‍ണ്ണായക പങ്കു വഹിക്കും. ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തെ തുടർന്ന് ചൈനയുമായി ഉണ്ടായ അകൽച്ച പരിഹരിക്കാൻ ഉള്ള നീക്കങ്ങൾ തുടർന്ന് നടത്തുക ഡോവൽ ആയിരിക്കും. 

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിന്നു൦   People’s Liberation Army (PLA) പിന്മാറിത്തുടങ്ങിയതായി  റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ചൈനീസ് സേനയുടെ പിന്‍മാറ്റത്തിന് പിന്നിലെ കാരണമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍  വെളിപ്പെടുത്തിയിരിയ്ക്കുന്നത്.  NSA അജിത്‌  ഡോവലും ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യിയും തമ്മില്‍ ഞായറാഴ്ച നിര്‍ണ്ണായക  സംഭാഷണം  നടന്നിരുന്നു. 2 മണിക്കൂര്‍ നീണ്ട ഈ സംഭാഷണത്തില്‍ ഇരു രാജ്യങ്ങളും സമാധാനം ആഗ്രഹിക്കുന്നതായി വ്യക്തമാക്കി.   തുടര്‍ന്നാണ് അതിര്‍ത്തിയില്‍ നിന്നും സേന പിന്മാറ്റം ആരംഭിച്ചത്.  വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ സൈന്യവും സ്വീകരിച്ച ശക്തമായ നിലപാടാണ് ചൈനയുടെ പിന്മാറ്റത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

നിലവില്‍ 2 കിലോ മീറ്ററോളം ദൂരം ചൈന പിന്നിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്. ചൈനീസ് ടെന്റുകളും വാഹനങ്ങളും ഉള്‍പ്പെടെയുള്ളവ മേഖലയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ഇന്ത്യ - ചൈന അതിർത്തിയിലെ സംഘർഷങ്ങളും പ്രതിസന്ധികളും മറികടക്കാനുള്ള നിർണായക ചുമതലയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കേന്ദ്ര സർക്കാർ ഏല്‍പ്പിച്ചിരിയ്ക്കുന്നത്. അതില്‍ അദ്ദേഹത്തിന്‍റെ പരിശ്രമങ്ങള്‍ തുടക്കം മുതലേ വിജയം കാണുകയാണ് എന്ന്  കരുതാം.

അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ നടത്തിയ നയതന്ത്രങ്ങളുടെ വിജയം കൂടിയായാണ് ചൈനയുടെ പിന്മാറ്റം വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘര്‍ഷ മേഖലകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയതും ചൈനക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നാലെ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയും ശ്രദ്ധേയമായി.

കഴിഞ്ഞ  ജൂണ്‍ 15നാണ്  20 സൈനികരുടെ വീരമൃത്യുവിന് കാരണമായ ഏറ്റുമുട്ടല്‍  ഇന്ത്യ ചൈന അതിര്‍ത്തിയിലെ  ഗല്‍വാന്‍ താഴ്‌വരയില്‍ നടന്നത്. 

Trending News