Goods Train Accident: ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം

എൻടിപിസിയുടെ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചാണ് രണ്ട് ലോക്കോ പൈലറ്റുമാർ മരിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Apr 1, 2025, 04:20 PM IST
  • ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിലാണ് അപകടമുണ്ടായത്.
  • എൻടിപിസിയുടെ ഗുഡ്സ് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്.
  • അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.
Goods Train Accident: ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം

റാഞ്ചി: ജാർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം. അംബുജ് മഹതോ, ഗ്യാനേശ്വർ മാൽ എന്നിവരാണ് മരിച്ചത്. ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിലാണ് അപകടമുണ്ടായത്. എൻടിപിസിയുടെ ഗുഡ്സ് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഒരു ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട അതേ ട്രാക്കിലേക്ക് മറ്റൊരു ​ഗുഡ്സ് ട്രെയിൻ എത്തിയതാണ് അപകടത്തിന് കാരണമായത്. 

Add Zee News as a Preferred Source

കൂട്ടിയിടിക്ക് പിന്നാലെ കൽക്കരിയുമായി എത്തിയ ട്രെയിനിന് തീ പിടിക്കുകയും ബോഗികൾ പാളം തെറ്റുകയും ചെയ്തു. രക്ഷാപ്രവർത്തനം തുടരുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. എൻടിപിസിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടായ റെയിൽവേ ട്രാക്കുകൾ. വൈദ്യുതി പ്ലാന്റുകളിലേക്ക് കൽക്കരി അടക്കമുള്ളവ എത്തിക്കാനായാണ് ഈ ട്രാക്കിലൂടെയുള്ള ഗതാഗതം. 

Also Read: Suresh Gopi: 'എന്ത് വിവാദം, എല്ലാം ബിസിനസ് അല്ലേ?' ആളുകളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുകയാണെന്ന് സുരേഷ് ​ഗോപി

അപകട സമയത്ത് ഏഴ് പേരാണ് എൻജിനിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഭർഹേത് സാദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൺട്രോളറുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്നാണ് എൻടിപിസി ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News