തിളയ്ക്കുന്ന പഞ്ചസാര ലായനിയില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു

അതേസമയം കുട്ടിയുടെ മരണത്തില്‍ അസ്വാഭവികതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

Last Updated : Nov 27, 2018, 05:52 PM IST
തിളയ്ക്കുന്ന പഞ്ചസാര ലായനിയില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു

ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ തിളയ്ക്കുന്ന ഗുലാബ് ജാമുന്‍ ലായനിയില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ഗുലാബ് ജാമുനായി പഞ്ചസാര ലായനി തയ്യാറാക്കുന്ന സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന രാജീവീര്‍ നിതിന്‍ മേഖവാലെ ആണ് മരണപ്പെട്ടത്. 

തിരക്കുകള്‍ കാരണം പാത്രത്തിനു അടുത്തേക്ക് കുട്ടി പോകുന്നത് അവിടെയുണ്ടായിരുന്നവര്‍ കണ്ടില്ല. വലിയ പാത്രത്തില്‍ തിളച്ച് കൊണ്ടിരിക്കുന്ന ലായനിയിലേക്ക് കുട്ടി വീണതാണ് മരണത്തിന് കാരണം. 

അപകടം നടന്ന ഉടന്‍ കുട്ടിയെ സമീപത്തുള്ള വാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസത്തെ ചികിത്സകളൊന്നും ഫലം കാണാതെ വന്നതോടെയാണ് കുട്ടി മരണപ്പെട്ടത്.  

മതപരമായ ആഘോഷത്തിനായി ഗുല് ജാമുന്‍ തയ്യാറാക്കവെയാണ് അപകടം നടന്നത്. സംഭവത്തില്‍ ക്രാന്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം കുട്ടിയുടെ മരണത്തില്‍ അസ്വാഭവികതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ സമാനമായ സംഭവം നാസിക്കില്‍ നടന്നിരുന്നു. അന്ന് മൂന്നു വയസുള്ള സ്വര എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. 
 

Trending News