നിസാമുദ്ദീനിൽ 200 പേർക്ക് Corona രോഗ ലക്ഷണമെന്ന് സംശയം; FIR രജിസ്റ്റർ ചെയ്യാൻ ഉത്തരവ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.     

Updated: Mar 30, 2020, 11:50 PM IST
നിസാമുദ്ദീനിൽ 200 പേർക്ക് Corona രോഗ ലക്ഷണമെന്ന് സംശയം; FIR രജിസ്റ്റർ ചെയ്യാൻ ഉത്തരവ്

ന്യൂഡൽഹി:  കോറോണ ഭീതിയെ കൂടുതൽ ആശങ്കയിലാക്കി കൊണ്ട് നിസാമുദ്ദീൻ ദർഗ.

ഇവിടെ സംഘടിപ്പിച്ച മതസമ്മേളനത്തിൽ പങ്കെടുത്ത 200 പേർക്ക് കോറോണ രോഗ ലക്ഷണം.  ഇതേതുടർന്ന് ഇവരെ ഒരുമിച്ച് പരിശോധനയ്ക്ക് വിധേയരാക്കി.

Also Read: 24 മണിക്കൂറിനുള്ളിൽ 92 പുതിയ Corona കേസുകൾ, 4 മരണം: ആരോഗ്യ മന്ത്രാലയം

നിസാമുദ്ദീനിലെ മർക്കസ് മോസ്കിൽ മാർച്ച് 18 നായിരുന്നു മതസമ്മേളന ചടങ്ങ് നടന്നത്.  ഇവിടെയുള്ള ഏഴുപേർക്ക് ആദ്യം കോറോണ സ്ഥിരീകരിച്ചിരുന്നു.  ഇതേ തുടർന്നാണ് മറ്റുള്ളവരേയും പരിശോധിച്ചത്.  ഇവരെ അടുത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

ഇതേ തുടര്ന്ന് നിസാമുദ്ദീനിലും പള്ളിയുടെ പരിസരത്ത് തമാസിക്കുന്ന 2000 പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  പള്ളിയിൽ സംഘടിപ്പിച്ച മത സമ്മേളനത്തിൽ  പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല വിവിധ രാജ്യങ്ങളിൽ നിന്നുമായി 500 പേർ പങ്കെടുത്തതായിട്ടാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.  എന്നാൽ 2500 ലധികം പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

Also read: Corona: ആരോഗ്യവാനായിരിക്കാൻ യോഗ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി

മലേഷ്യ, ഇന്തോനേഷ്യ, കിർഗിസ്ഥാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തുവെന്നാണ് വിവരം.   കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ കൊറോണ ബാധയേറ്റ് മരിച്ച 65കാരനും, ആന്ധ്രയിലെ ഗുണ്ടൂറിൽ കോറോണ സ്ഥിരീകരിച്ചയാളും തമിഴ്നാട്ടിൽ കോറോണ സ്ഥിരീകരിച്ച് മരിച്ച വ്യക്തിയും ഇവിടെ വന്നിട്ട് പോയവരിൽ ഉള്ളതാണെന്നാണ് സൂചന. 

കൂടാതെ ആൻഡമാനിൽ രോഗം സ്ഥിരീകരിച്ച ആറ് പേരും ഇതേ സമ്മേളത്തിൽ പങ്കെടുത്തിരുന്നതായും സൂചനയുണ്ട്. ഇതിനിടയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.