നെറ്റ്‌വര്‍ക്കില്ല; മധ്യപ്രദേശില്‍ പോളിംഗ് ശതമാനം അറിയിക്കുന്നത് അതിവേഗ ഓട്ടക്കാര്‍

ഖന്ദ്വ ജില്ലയിലെ താത്കാലിക ബൂത്തുകളിലെ വോട്ടിംഗ് ശതമാനം സമയാസമയങ്ങളില്‍ കമ്മിഷനെ അറിക്കുന്നതിനാണ് പ്രത്യേക പരിശീലനം നല്‍കിയ ഓട്ടക്കാരെ നിയമിക്കുന്നത്.   

Updated: Apr 25, 2019, 02:43 PM IST
നെറ്റ്‌വര്‍ക്കില്ല; മധ്യപ്രദേശില്‍ പോളിംഗ് ശതമാനം അറിയിക്കുന്നത് അതിവേഗ ഓട്ടക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളില്ലാത്ത ബൂത്തുകളില്‍ നിന്നുള്ള പോളിംഗ് ശതമാനം യഥാസമയം അറിയിക്കാന്‍ അതിവേഗ ഓട്ടക്കാരെ നിയമിച്ചു. 

പോളിംഗ് ശതമാനം അപ്ഡേറ്റ് ചെയ്യാനായി 43 ബൂത്തുകളിലേക്കായി 200 പേരെയാണ് നിയോഗിച്ചത്.  ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്.

ഓരോ ബൂത്തിലും രണ്ട് പേര്‍ക്കാവും ഇതിന്‍റെ ചുമതല. ഒരാള്‍ ബൂത്തിലും മറ്റെയാള്‍ നെറ്റ്വര്‍ക്ക് ലഭ്യമായിട്ടുള്ള പ്രദേശത്ത് ഫോണുമായും നിലയുറപ്പിക്കും.  ബൂത്തിലുള്ളയാള്‍ പോളിംഗ് ശതമാനക്കണക്കുമായി ഫോണുള്ളയാളുടെ അടുത്തേക്ക് ഓടിയെത്തും. രണ്ടാമന്‍ ഇങ്ങനെ ലഭിക്കുന്ന പോളിംഗ് ശതമാനം ഫോണ്‍ വഴി അധികൃതരെ അറിയിക്കും.  

ഓരോ രണ്ടു മണിക്കൂര്‍ ഇടവേളയിലായിരിക്കും പോളിംഗ് ശതമാനം രേഖപ്പെടുത്തുന്നതെന്ന് ഖന്ദ്വ ഡിആര്‍ഒ വിഷേഷ് ഗഥ്പാലെ പറഞ്ഞു. 

ഖന്ദ്വ ജില്ലയിലെ താത്കാലിക ബൂത്തുകളിലെ വോട്ടിംഗ് ശതമാനം സമയാസമയങ്ങളില്‍ കമ്മിഷനെ അറിക്കുന്നതിനാണ് പ്രത്യേക പരിശീലനം നല്‍കിയ ഓട്ടക്കാരെ നിയമിക്കുന്നത്. ഖന്ദ്വ ജില്ലയിലെ ബേത്തുല്‍ ലോക്സഭാ മണ്ഡലത്തിലെ ഹര്‍സുദ് അസംബ്ലി മണ്ഡലത്തില്‍ 43 താത്ക്കാലിക ബൂത്തുകളാണ് ഉള്ളത്.