2012 ഡല്‍ഹി നിര്‍ഭയ കേസ്: നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

2012 ഡല്‍ഹി നിര്‍ഭയ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി തള്ളി. 2013ല്‍ സാകേത് കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതിയും ശരിവെച്ചു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ ശരിവെച്ചത്.  ളാണ് കീഴ്ക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

Updated: May 5, 2017, 02:41 PM IST
2012 ഡല്‍ഹി നിര്‍ഭയ കേസ്: നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

ന്യൂഡൽഹി: 2012 ഡല്‍ഹി നിര്‍ഭയ കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി തള്ളി. 2013ല്‍ സാകേത് കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതിയും ശരിവെച്ചു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ ശരിവെച്ചത്.  ളാണ് കീഴ്ക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

ധശിക്ഷയ്ക്ക് ഉത്തരവിടുമ്പോള്‍ പാലിക്കേണ്ട നിയമക്രമങ്ങള്‍ വിചാരണക്കോടതി പാലിച്ചില്ലെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനു പിന്നാലെയാണ് രാജ്യം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച വിധി വന്നത്.

കേസിലെ നാലുപ്രതികളായ അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നീ പ്രതികളാണ് സാകേത് കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. 

2013 സെപ്റ്റംബര്‍ പതിനൊന്നിനാണ് ആറുപ്രതികളില്‍ നാലു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. 2014 ൽ ​ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വി​ധി ശ​രി​വ​യ്ക്കു​ക​യും ചെ​യ്തു. മുഖ്യപ്രതി രാം സിങ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. കുറ്റംചെയ്യുമ്പോൾ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി തടവുശിക്ഷയ്ക്കു ശേഷം പിന്നീട് പുറത്തിറങ്ങി. 

വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​ക​ൾ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രുന്നത്. 2012 ഡിസംബര്‍ പതിനാറിനാണ് ഡല്‍ഹിയില്‍ ഓടുന്ന ബസിനുളളില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി രണ്ടാഴ്ചക്ക്​ ശേഷം മരിച്ചത്.