റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപ്പൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിലാണ് 22 മാവോയിസ്റ്റുകളെ വധിച്ചത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ബീജാപ്പൂർ ദന്താവാഡേ ജില്ലകളുടെ അതിർത്തിയിലുള്ള ഗാംഗ്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയിരുന്നു. മാവോയിസ്റ്റ് വിരുദ്ധവേട്ടയുടെ ഭാഗമായി നിയോഗിതരായ സംയുക്തസംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
18 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. തോക്കുകളും സ്ഫോടകവസ്തുക്കളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









