നിയമസഭാ സമ്മേളനം വെള്ളിയാഴ്ച; പഞ്ചാബില്‍ 23 MLAമാര്‍ക്ക് COVID 19

NEET, JEE പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാമെന്നു മമതാ ബാനര്‍ജി ഇന്ന് നടന്ന മുഖ്യമന്ത്രിമാരുടെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പറഞ്ഞു. 

Last Updated : Aug 27, 2020, 12:01 AM IST
  • വിദ്യാര്‍ത്ഥികളുടെ ജീവന് ഭീഷണിയാകുന്ന പരീക്ഷകള്‍ നീട്ടിവെക്കുന്നതിനായി നമുക്ക് ഒറ്റക്കെട്ടായി സുപ്രീം കോടതിയെ സമീപിക്കാമെന്നു അദ്ദേഹം പറഞ്ഞു.
  • വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതണമെന്നും പാസാകണമെന്നുമാണ് തന്റെ ആഗ്രഹമെങ്കിലും ഈ പ്രതിസന്ധി ഘട്ടത്തില്‍ അതെങ്ങനെ നടപ്പാക്കാനാണ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
നിയമസഭാ സമ്മേളനം വെള്ളിയാഴ്ച; പഞ്ചാബില്‍ 23 MLAമാര്‍ക്ക് COVID 19

ന്യൂഡല്‍ഹി: വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടത്താനിരിക്കെ പഞ്ചാബില്‍ 23 MLAമാര്‍ക്ക് COVID 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിമാരും MLAമാരും അടക്കമുള്ളവരുടെ അവസ്ഥ ഇതാണെങ്കില്‍ സമൂഹത്തിലെ ഗുരുതര സാഹചര്യം ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

പണം പിൻവലിക്കാനുള്ള സുരക്ഷിത മാർഗം; SBI ഡോർസ്റ്റെപ്പ് സേവനത്തിലൂടെ

NEET, JEE പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളെ പരാമര്‍ശിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. NEET, JEE പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാമെന്നു മമതാ ബാനര്‍ജി ഇന്ന് നടന്ന മുഖ്യമന്ത്രിമാരുടെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പറഞ്ഞു. 

Onam offer: ഫോൺപേയിലൂടെ സ്വര്‍ണം വാങ്ങിയാൽ ക്യാഷ് ബാക്ക്

പരീക്ഷ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ പുനരവലോകന ഹര്‍ജി സമര്‍പ്പിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ടി അഡ്വ. ജനറല്‍ അതുല്‍ നന്ദയെ സിംഗ് ചുമതലപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ ജീവന് ഭീഷണിയാകുന്ന പരീക്ഷകള്‍ നീട്ടിവെക്കുന്നതിനായി നമുക്ക് ഒറ്റക്കെട്ടായി സുപ്രീം കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.\

ഡല്‍ഹി കലാപ൦: ഷര്‍ജീല്‍ ഇമാം അറസ്റ്റില്‍, ചുമത്തിയത് UAPA

ലോകമെമ്പാടും നിരവധി പരീക്ഷകള്‍ ഓണ്‍ലൈനായി നടക്കുന്നുണ്ടെന്നും സമാനമായ രീതിയില്‍ NEET, JEE പരീക്ഷകള്‍ നടത്തണമെന്നാണ് താന്‍ നിര്‍ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതണമെന്നും പാസാകണമെന്നുമാണ് തന്റെ ആഗ്രഹമെങ്കിലും ഈ പ്രതിസന്ധി ഘട്ടത്തില്‍ അതെങ്ങനെ നടപ്പാക്കാനാണ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. 

Trending News