രണ്ടാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചു; ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍

എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസ്‌റൂമിലെത്തിച്ച് ഹെഡ്മാസ്റ്റര്‍ പീഡിപ്പിക്കുകയായിരുന്നു. 

Updated: Jan 25, 2019, 03:24 PM IST
രണ്ടാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചു; ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍

ഹൈദരാബാദ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച ഹെഡ്മാസ്റ്ററിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണ ജില്ലയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ 42 കാരനായ ഹെഡ്മാസ്റ്ററാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസ്‌റൂമിലെത്തിച്ച് ഹെഡ്മാസ്റ്റര്‍ പീഡിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രങ്ങളില്‍ രക്തം കണ്ട് അമ്മ പരിശോധിച്ചപ്പോഴാണ് സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് കണ്ടെത്തിയത്. 

തുടര്‍ന്ന് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി ഡോക്ടര്‍മാര്‍ പീഡന വിവരം സ്ഥീരീകരിക്കുകയായിരുന്നു.

രക്തമൊഴുക്ക് തടയുന്നതിനായി നാല് സ്റ്റിച്ചാണ് കുഞ്ഞിന്റെ ശരീരത്തില്‍ ഇടേണ്ടിവന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കേസ് നല്‍കാന്‍ ആദ്യം രക്ഷിതാക്കള്‍ തയ്യാറായില്ല. പിന്നീട് സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ കുട്ടിയുടെ മാതാവ് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തു.