ന്യൂഡൽഹി: ഇന്ത്യ പാകിസ്‌താൻ സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചതായി റിപ്പോർട്ട്. ശ്രീനഗറും അമൃത്സറും അടക്കമുള്ള വിമാനത്താവളങ്ങള്‍ മെയ് 15 വരെ അടച്ചിടുമെന്നാണ് റിപ്പോർട്ട്.
Also Read: പാകിസ്താനില്‍ താണ്ഡവമാടി ഇന്ത്യ, മൂന്ന് വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചു; പാക് വ്യോമപാത അടച്ചു
അധംപൂര്‍, അംബാല, അമൃത്സര്‍, അവന്തിപൂര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനീര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മര്‍, ജാംനഗര്‍, ജോദ്പൂര്‍, കാണ്ട്‌ല, കാന്‍ഗ്ര, കേശോദ്, കിഷന്‍ഗഢ്, കുളു മണാലി, ലേഹ്, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്യാല, പോര്‍ബന്തര്‍, രാജ്കോട്ട് സര്‍സാവ, ഷിംല, ശ്രീനഗര്‍, തോയിസ്, ഉത്തര്‍ലായ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിര്‍ദേശപ്രകാരം അടച്ചിട്ടിരിക്കുന്നത്.
നിയന്ത്രണ രേഖയില്‍ പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ് എന്നാണ് റിപ്പോർട്ട്. പൂഞ്ച്, അഗ്‌നൂര്‍, രജൗരി മേഖലയില്‍ ഇന്ന് രാവിലെയും പാക് പ്രകോപനം ഉണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. സംഭവങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാനായി ഇന്ത്യന്‍ സൈന്യം ഇന്ന് രാവിലെ 10 മണിക്ക് വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്. രാവിലെ 10 മണിക്ക് സൗത്ത് ബ്ലോക്കിലാവും വാര്‍ത്താ സമ്മേളനം നടക്കുക. നിലവിലെ സാഹചര്യം വിശദീകരിക്കുന്നതിനൊപ്പം നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
Also Read: പാകിസ്താൻ യുദ്ധ വിമാനങ്ങൾ വെടിവച്ച് വീഴ്ത്തി ഇന്ത്യ, രാജ്യം കടുത്ത ജാഗ്രതയിൽ (LIVE)
ഇതിനിടയിൽ ഇന്ത്യയ്ക്ക് നേരെ പാകിസ്താന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് അതി ശക്തമായ തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. പാകിസ്താനിലെ മൂന്ന് വ്യോമ കേന്ദ്രങ്ങള്‍ക്ക് മേല്‍ മിസൈല്‍ വര്‍ഷം നടത്തിയാണ് ഇന്ത്യയുടെ പ്രത്യാക്രമണം. ഇന്ത്യന്‍ ആക്രമണം പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ എയര്‍ബേസ്, ഷോര്‍കോട്ടിലെ റഫീഖി എയര്‍ബേസ്, ചാക് വാലിലെ മുരീദ് എയര്‍ബേസ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. എയര്‍ ടു സര്‍ഫേസ് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. ഇതിനു ശേഷം പാകിസ്താന്റെ വ്യോമ പാത പൂര്‍ണമായും അടച്ചു.
എന്നാൽ ആക്രമണത്തില്‍ ആള്‍നാശമോ പാകിസ്താൻ വ്യോമ സേനയ്ക്ക് മറ്റ് നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇന്ത്യക്ക് നേരെ പാകിസ്താന്‍ വന്‍ ഡ്രോണ്‍ ആക്രമണ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. ഇവയെല്ലാം തന്നെ ഇന്ത്യ ചെറുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









