കൂട്ടബലാത്സംഗത്തിനിരയായി യുവാവ്...

5 പേരടങ്ങുന്ന അജ്ഞാത സംഘം യുവാവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. 

Sheeba George | Updated: Sep 27, 2019, 05:48 PM IST
കൂട്ടബലാത്സംഗത്തിനിരയായി യുവാവ്...

മുംബൈ: 5 പേരടങ്ങുന്ന അജ്ഞാത സംഘം യുവാവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. 

നവി മുംബൈയിലെ വാഷിയിലാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് 5 പേരടങ്ങുന്ന സംഘം യുവാവിനെ ആക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്‌. അഞ്ച് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇയാളുടെ ബന്ധുക്കളുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തു. സെക്ഷന്‍ 377 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അക്രമികള്‍ 25 നും 30നുമിടയില്‍ പ്രായമുള്ളവരാകാമെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ, ലഹരിയ്ക്കടിമകളാണോയെന്നും പൊലീസ് സംശയിക്കുന്നു. 

ക്രൂരമായ പീഡനത്തിനിരയായ യുവാവ് ഒരുവിധം നടന്ന് പൊതു നിരത്തില്‍ എത്തിചേര്‍ന്നിരുന്നു. ശേഷമാണ് ഇയാള്‍ ബോധംകേട്ടുവീണത്‌. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.