ഇറാഖില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു: സുഷമാ സ്വരാജ്

ഇറാഖിലെ മൂസിലിയില്‍നിന്നും മൂന്നു വര്‍ഷം മുന്‍പ് ഐഎസ് തീവ്രവാദികള്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ന് പാര്‍ലമെന്റില്‍ ആണ് ഇക്കാര്യം അവര്‍ അറിയിച്ചത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും തൊഴിലാളികളും പഞ്ചാബില്‍ നിന്നുള്ളവര്‍ ആണെന്ന് അവര്‍ പറഞ്ഞു.

Last Updated : Mar 20, 2018, 12:07 PM IST
ഇറാഖില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു: സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: ഇറാഖിലെ മൂസിലിയില്‍നിന്നും മൂന്നു വര്‍ഷം മുന്‍പ് ഐഎസ് തീവ്രവാദികള്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ന് പാര്‍ലമെന്റില്‍ ആണ് ഇക്കാര്യം അവര്‍ അറിയിച്ചത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും തൊഴിലാളികളും പഞ്ചാബില്‍ നിന്നുള്ളവര്‍ ആണെന്ന് അവര്‍ പറഞ്ഞു.

ഇന്നലെയാണ് ഈ വിവരം ലഭിച്ചതെന്നും അവര്‍ അറിയിച്ചു. ടിഎന്‍എ സാമ്പിള്‍ നല്‍കിയതില്‍ 38 പേരുടെ   യോജിച്ചുവെന്നും ഒരാളുടേത്‌ 70% യോജിച്ചുവെന്നും റിപ്പോര്‍ട്ട് ലഭിച്ചതായി അവര്‍ അറിയിച്ചു.

2014 ല്‍ ഐഎസ് മൂസില്‍ നഗരം പിടിച്ചെടുത്തപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം നഗരം വിടാനൊരുങ്ങിയ തൊഴിലാളികളാണ് തീവ്രവാദികളുടെ പിടിയിലായത്. 

കൂട്ടശവക്കുഴികളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പഞ്ചാബ്, ഹിമാചല്‍, ബംഗാള്‍ സ്വദേശികളാണ് മരിച്ചവര്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു. 

മൃതദേഹങ്ങള്‍ രാജ്യത്തേയ്ക്ക് എത്തിക്കാന്‍ വിദേശകാര്യ സഹമന്ത്രി വി കെ സിംഗിനെ ചുമതലപ്പെടുത്തിയതായും ഇതിനായി അദ്ദേഹം ഇറാഖിലേയ്ക്ക് പോകുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ മൃതദേഹം വഹിക്കുന്ന വിമാനം ആദ്യം അമൃത്സറിലും, തിനുശേഷം പറ്റ്നയിലും പിന്നീട് കൊല്‍കത്തയിലും എത്തുമെന്നും വിദേശകാര്യമന്ത്രി അറിയിച്ചു. 

 

 

Trending News