ട്രെയിനിലെ സ്ലീപ്പർ കോച്ചിലെ മിഡിൽ ബെർത്ത് ഇളകി വീണ് 39കാരിക്ക് പരിക്ക്. ചെന്നൈ പാലക്കാട് എക്സ്പ്രസിലാണ് സംഭവം. ചെന്നൈയിൽ നിന്നും പാലക്കാടേക്ക് യാത്ര തിരിച്ച ട്രെയിന്‍ ജോളാർപേട്ട് പിന്നിടുമ്പോഴാണ് സ്ലീപ്പർ കോച്ചിലെ മിഡിൽ ബെർത്ത് ഇളകി വീണത്. ചെന്നൈ സ്വദേശിയായ സൂര്യ മുരുഗന്‍ (39) നാണ് പരിക്കേറ്റത്.
പുലർച്ചെ 1.15ഓടെ ആളില്ലാതിരുന്ന മിഡിൽ ബെർത്ത് ലോവർ ബെർത്തിൽ കിടന്നിരുന്ന സൂര്യയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മറ്റൊരു കോച്ചിലായിരുന്നു യുവതിയുടെ ഭർത്താവ് ജ്യോതി ജയശങ്കർ കിടന്നിരുന്നത്. യുവതിക്ക് തലക്ക് പരിക്കേറ്റ വിവരം സഹയാത്രികരാണ് ജ്യോതി ജയശങ്കറെ അറിയിക്കുന്നത്. പരിക്കേറ്റ യുവതിക്ക് പ്രാഥമിക ചികിത്സ പോലും ലഭ്യമായില്ലെന്ന് യുവതിയുടെ ഭർത്താവ് ആരോപിക്കുന്നു. ട്രെയിൽ സേലത്ത് എത്തിയ ശേഷമാണ് യുവതിക്ക് ആംബുലൻസ് സൗകര്യം ഒരുക്കിയതെന്നും ഭർത്താവ് പറയുന്നു.
ട്രെയിനിൽ ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമായിരുന്നില്ലെന്നും പേരിനൊരു പഞ്ഞി പോലുമില്ലായിരുന്നുവെന്നാണ് ജ്യോതി ജയശങ്കർ പറഞ്ഞു. അരമണിക്കൂറോളം സമയം തലയിൽ തുണി വച്ച് കെട്ടിയാണ് രക്തമൊഴുകുന്നത് ഒരു പരിധിവരെ തടഞ്ഞതെന്നും യുവാവ് പറഞ്ഞു.പുലർച്ചെ 2.40ഓടെയാണ് ട്രെയിൻ സേലത്ത് എത്തിയത്. ഇവിടെ വച്ച് സൂര്യയെ ആംബുലൻസിലേക്ക് മാറ്റി. പിന്നീട് യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. സർവ്വീസുകൾ കൃത്യമായി നടത്തിയിരുന്ന കംപാർട്ട്മെന്റിലാണ് അപകടമുണ്ടായതെന്നും മിഡിൽ ബെർത്തിന്റെ കൊളുത്തുകൾക്ക് തകരാറില്ലെന്നുമാണ് റെയിൽവേയുടെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.