പ്രിയങ്കയുടെ ആദ്യ പൊതുപരിപാടി ഇന്ന് ലഖ്‌നൗവില്‍

കിഴക്കന്‍ യു.പിയുടെ ചുമതല ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് പ്രിയങ്ക സംസ്ഥാനത്തെത്തുന്നത്.  

Last Updated : Feb 11, 2019, 09:27 AM IST
പ്രിയങ്കയുടെ ആദ്യ പൊതുപരിപാടി ഇന്ന് ലഖ്‌നൗവില്‍

ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതുപരിപാടി ഇന്ന് ലഖ്‌നൗവില്‍. എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പൊതുപരിപാടിയാണിത്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. 

കിഴക്കന്‍ യു.പിയുടെ ചുമതല ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് പ്രിയങ്ക സംസ്ഥാനത്തെത്തുന്നത്. ഒരു പുതിയ രാഷ്ട്രീയത്തിന് തുടക്കം കുറിക്കുകയാണെന്ന് റാലിക്ക് മുന്നോടിയായി പ്രിയങ്ക പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കപ്പെട്ട പ്രിയങ്ക ഗാന്ധിയും ജോതിരാദിത്യ സിന്ധ്യയും നാലും ദിവസം നീളുന്ന പര്യടനം യു.പിയില്‍ നടത്താനായാണ് ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായി നാളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ലക്‌നൗവിലെ മഹാറാലിയില്‍ പങ്കെടുക്കും. 

ഉത്തര്‍പ്രദേശിലെ വിവിധ ലോക്‌സഭ മണ്ഡലങ്ങളിലെ നേതാക്കളുമായും ഈ ദിവസങ്ങളില്‍ പ്രിയങ്കയും ജോദിരാതിദ്യ സിന്ധ്യയും കൂടിക്കാഴ്ച നടത്തുമെന്ന് കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ എസ്.പി, ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രിയങ്കയെയും ജോതിരാദിത്യ സിന്ധ്യയും കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെയും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെയും ചുമതലയോടെ ജനറള്‍ സെക്രട്ടറിമാരായി കോണ്‍ഗ്രസ് നിയോഗിച്ചത്. 

തിരഞ്ഞെടുപ്പിലും 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണ് ലക്ഷ്യം. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രചരണത്തിന് കൂടെയാണ് ഇന്നത്തെ മഹാറാലിയോടെ തുടക്കമാകുന്നത്.

Trending News