close

News WrapGet Handpicked Stories from our editors directly to your mailbox

അരുണാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെ നാലു തവണ ഭൂചലനം

സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനങ്ങളില്‍ ആര്‍ക്കെങ്കിലും പരിക്കുകളോ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

Updated: Jul 20, 2019, 01:38 PM IST
അരുണാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെ നാലു തവണ ഭൂചലനം

ഗുവാഹാട്ടി: അരുണാചല്‍ പ്രദേശില്‍ ഭൂചലനം. ഇന്നലെയും ഇന്നുമായി 24 മണിക്കൂറിനിടെ നാലു തവണയാണ് അരുണാചല്‍ പ്രദേശില്‍ ഭൂചലനമുണ്ടായത് .

റിക്ടര്‍ സ്‌കെയിലില്‍ 5.5, 5.6, 3.8, 4.9 എന്നിങ്ങനെയാണ് ഭൂചലനങ്ങളുടെ തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനങ്ങളില്‍ ആര്‍ക്കെങ്കിലും പരിക്കുകളോ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.52 ന് ഈസ്റ്റ് കമേങ് ജില്ലയില്‍ 10 കിലോമീറ്റര്‍ ചുറ്റളവിലുണ്ടായ ഭൂചലനമാണ് ഏറ്റവും ഉയര്‍ന്ന തീവ്രത രേഖപ്പെടുത്തിയത്. 5.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. 

ഇന്ന് പുലര്‍ച്ച 4.24 നുണ്ടായ ഭൂചലനം 5.5 തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. ഈസ്റ്റ് കമേങ് ജില്ലയില്‍ തന്നെയായിരുന്നു ഇതും. 

അയല്‍ സംസ്ഥാനങ്ങളായ അസമിലും നാഗാലാന്‍ഡിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.