മെയ്‌ 23ന് ശേഷം "ദീദി"യ്ക്ക് നിലനില്‍പ്പില്ല, 40 എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യുമായി സമ്പര്‍ക്കത്തില്‍!!

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്നത് പശ്ചിമ ബംഗാളാണ്. ഇടതുപക്ഷവും തൃണമൂലും ശക്തമായ ഈ സംസ്ഥാനത്ത് വേരുറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. 

Last Updated : Apr 29, 2019, 06:30 PM IST
മെയ്‌ 23ന് ശേഷം "ദീദി"യ്ക്ക് നിലനില്‍പ്പില്ല, 40 എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യുമായി സമ്പര്‍ക്കത്തില്‍!!

കൊ​ല്‍​ക്ക​ത്ത: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്നത് പശ്ചിമ ബംഗാളാണ്. ഇടതുപക്ഷവും തൃണമൂലും ശക്തമായ ഈ സംസ്ഥാനത്ത് വേരുറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. 

അതിനാല്‍തന്നെ ബിജെപിയുടെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാള്‍ യാത്ര കൂടെക്കൂടെ നടത്തുകയും ചെയ്യുന്നുണ്ട്. 

ഇന്ന് പശ്ചിമ ബംഗാളിലെ ശ്രീരാംപൂരില്‍ പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്തിരുന്നു. തന്‍റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഉന്നമിട്ടത് സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനെര്‍ജിയെയായിരുന്നു. മുഖ്യമന്ത്രി ജനങ്ങളുടെ നേര്‍ക്ക്‌ വിശ്വാസവഞ്ചന കാട്ടിയതായി പ്രധാനമന്ത്രി ആരോപിച്ചു. മെയ്‌ 23ന് ശേഷം "ദീദി"യ്ക്ക് പശ്ചിമ ബംഗാളില്‍ നിലനില്‍പ്പുണ്ടാവില്ല എന്നും പ്രധാനമന്ത്രി തുറന്നടിച്ചു. 

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ നാലു വശത്തും താമര വിരിയും.. നിങ്ങളുടെ നിയമസഭാംഗങ്ങള്‍ പാര്‍ട്ടി ഉപേക്ഷിച്ച് പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒപ്പം, പാര്‍ട്ടിയിലെ 40 എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യുമായി സമ്പര്‍ക്കത്തിലാണെന്നും മോദി പറഞ്ഞു. 

പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും 40 എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ലേ​ക്ക് വ​രാ​ന്‍ ത​യാ​റെ​ടു​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദീ​ദി​യു​ടെ എം​എ​ല്‍​എ​മാ​ര്‍ അ​വ​രെ ഉ​പേ​ക്ഷി​ച്ച്‌ പോ​കു​മെ​ന്നും മോ​ദി സെ​റാം​പു​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ പ​റ​ഞ്ഞു. മേ​യ് 23 ക​ഴി​യുമ്പോള്‍ എ​ല്ലാ​യി​ട​ത്തും താ​മ​ര വി​രി​യും. ബം​ഗാ​ളി​ലെ 42 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ല്‍ 25 സീ​റ്റു​ക​ളി​ലും ബി​ജെ​പി ജ​യി​ക്കു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

2016ല്‍ ​ന​ട​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ 294 സീ​റ്റി​ല്‍ 211 സീ​റ്റു​ക​ളി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ല്‍ 34 സീ​റ്റു​ക​ളും തൃ​ണ​മൂ​ല്‍ നേ​ടി​യി​രു​ന്നു.

 

 

Trending News