ഓപ്പറേഷന്‍ പ്രഹാര്‍: ഹരിയാനയില്‍ വന്‍ കഞ്ചാവ് വേട്ട

ഒരാഴ്ചക്കിടെ പിടികൂടിയത് ഒന്നോ രണ്ടോ കിലോയല്ല 43 കിലോഗ്രാമാണ്.

Last Updated : Dec 3, 2019, 03:39 PM IST
  • ഹരിയാനയില്‍ വന്‍ കഞ്ചാവ് വേട്ട.
  • 43 കിലോഗ്രാം കഞ്ചാവാണ് ഹരിയാനയില്‍ നിന്നും പിടികൂടിയത്.
  • ലഹരി വിമുക്ത സംസ്ഥാനമെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി നടത്തിയ ഓപ്പറേഷന്‍ പ്രഹാറിന്‍റെ ഭാഗമായാണ് കഞ്ചാവ് പിടികൂടിയത്.
ഓപ്പറേഷന്‍ പ്രഹാര്‍: ഹരിയാനയില്‍ വന്‍ കഞ്ചാവ് വേട്ട

ചണ്ഡിഗഡ്‌: ഹരിയാനയില്‍ വന്‍ കഞ്ചാവ് വേട്ട.

ഒരാഴ്ചക്കിടെ പിടികൂടിയത് ഒന്നോ രണ്ടോ കിലോയല്ല 43 കിലോഗ്രാം കഞ്ചാവാണ് ഹരിയാനയില്‍ നിന്നും പിടികൂടിയത്. 

ലഹരി വിമുക്ത സംസ്ഥാനമെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി ഹരിയാന പൊലീസ് നേതൃത്വം നല്‍കുന്ന ഓപ്പറേഷന്‍ പ്രഹാറിന്‍റെ ഭാഗമായാണ് പരിശോധന നടത്തിയത്.

നവംബര്‍ 20 മുതല്‍ 27 വരെ നടത്തിയ പൊലീസ് പരിശോധനയിലാണ് ഈ കഞ്ചാവുകള്‍ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ 395 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

മാത്രമല്ല ഇവരില്‍ നിന്നും 15.14 ലക്ഷം രൂപയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

കേരളത്തിലും ഈയിടെയായി ധാരാളം കഞ്ചാവ് പിടികൂടുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് കഞ്ചാവുകള്‍ കൂടുതലായി വില്‍പ്പന നടത്തുന്നതെന്നതാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

Also read: ലോഡ്ജ് മുറിയില്‍ കഞ്ചാവ് വേട്ട
 

Trending News