അമര്‍നാഥ് യാത്ര: മണ്ണിടിച്ചിലില്‍ 5 തീര്‍ത്ഥാടകര്‍ മരിച്ചു

കശ്മീരിലെ ബല്‍ത്തലിനു സമീപം ബ്രാരിമാര്‍ഗില്‍ ഉണ്ടായ കനത്ത മണ്ണിടിച്ചിലില്‍ അമര്‍നാഥ് തീര്‍ത്ഥാടക സംഘത്തിലെ 5 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

Last Updated : Jul 4, 2018, 10:23 AM IST
അമര്‍നാഥ് യാത്ര: മണ്ണിടിച്ചിലില്‍ 5 തീര്‍ത്ഥാടകര്‍ മരിച്ചു

ശ്രീനഗര്‍: കശ്മീരിലെ ബല്‍ത്തലിനു സമീപം ബ്രാരിമാര്‍ഗില്‍ ഉണ്ടായ കനത്ത മണ്ണിടിച്ചിലില്‍ അമര്‍നാഥ് തീര്‍ത്ഥാടക സംഘത്തിലെ 5 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

മരിച്ചവരില്‍ 4 പേര്‍ പുരുഷന്മാരാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ ബല്‍ത്തലിലെ ആശുപത്രിയിലെത്തിച്ചു. സംഭവമുണ്ടായ ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് അമര്‍നാഥ് തീർത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പ്രതികൂല കാലാവസ്ഥയും അമര്‍നാഥ് യാത്രയ്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ജൂണ്‍ 27ന് ആരംഭിച്ച അമര്‍നാഥ് യാത്ര കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നു. 

2 ലക്ഷത്തോളം ഭക്തരാണ് ഇത്തവണ അമര്‍നാഥ് യാത്രയ്ക്കായി പേര് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം അമര്‍നാഥ് യാത്രയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 9 തീർത്ഥാടകര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

 

Trending News