അസം സ്ഫോടനം; മുഖ്യമന്ത്രി അപലപിച്ചു

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ അസമിലെ അഞ്ചിടങ്ങളില്‍ സ്‌ഫോടനം. 

Last Updated : Jan 26, 2020, 02:24 PM IST
  • ദിബ്രുഗഢില്‍ എന്‍.എച്ച്‌. 37ന് സമീപം ഗ്രഹാം ബസാറിലെ ഒരു കടയ്ക്ക് അരികിലായാണ് ആദ്യ സ്‌ഫോടനം നടന്നത്.
  • ദിബ്രുഗഢിലെ തന്നെ ഒരു ഗുരുദ്വാരയ്ക്കു സമീപമാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്.
അസം സ്ഫോടനം; മുഖ്യമന്ത്രി അപലപിച്ചു

ദിസ്പൂര്‍: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ അസമിലെ അഞ്ചിടങ്ങളില്‍ സ്‌ഫോടനം. 

ദിബ്രുഗഢില്‍ എന്‍.എച്ച്‌. 37ന് സമീപം ഗ്രഹാം ബസാറിലെ ഒരു കടയ്ക്ക് അരികിലായാണ് ആദ്യ സ്‌ഫോടനം നടന്നത്. ദിബ്രുഗഢിലെ തന്നെ ഒരു ഗുരുദ്വാരയ്ക്കു സമീപമാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്.

അസമിലെ സോയാര്‍ഡോ ജില്ലയിലെ സോനാരി മേഖലയിലും ദുലൈജന്‍ മേഖലയിലും ഡൂം ഡൂമയിലുമാണ് മറ്റ് സ്‌ഫോടനങ്ങള്‍. അതേസമയം, സ്ഫോടനങ്ങളില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. 

സ്‌ഫോടനത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും അസം ഡി.ജി.പി. ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞു. സ്ഫോടനത്തിന് പിന്നില്‍ ഉള്‍ഫ തീവ്രവാദികളാണെന്നാണ് സംശയം.

ഗുവാഹത്തി: ഇന്ത്യ എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ രാജ്യത്ത് അഞ്ചിടത്ത് സ്ഫോടനം. അസമിലെ ദിബ്രുഗഡ്, സൊണാരി ജില്ലകളിലെ അഞ്ചിടത്താണ് സ്ഫോടനം നടന്നത്. ശക്തിയേറിയ ഗ്രനേഡ് സ്ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം.

സ്ഫോടനങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ജനങ്ങള്‍ തീര്‍ത്തും അവഗണിച്ചതിലെ ജാള്യത മറച്ചുവയ്ക്കാനാണ് തീവ്രവാദ സംഘടനകള്‍ ഊ വിശുദ്ധ ദിനത്തില്‍ ആക്രമണം നടത്തിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. കുറ്റക്കാരെ പിടികൂടാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

More Stories

Trending News