കോവിഡ് പടരുന്ന സാഹചര്യത്തില്‍ യുപിയില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍

സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തേക്കാണ് ലോക്ഡൗണ്‍. വെള്ളിയാഴ്ച രാത്രി 10 മണിക്കാരംഭിക്കുന്ന ലോക്ഡൗണ്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിക്ക് അവസാനിക്കും.

Last Updated : Jul 10, 2020, 04:33 PM IST
കോവിഡ് പടരുന്ന സാഹചര്യത്തില്‍ യുപിയില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍

കോവിഡ് പടരുന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തേക്കാണ് ലോക്ഡൗണ്‍. വെള്ളിയാഴ്ച രാത്രി 10 മണിക്കാരംഭിക്കുന്ന ലോക്ഡൗണ്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിക്ക് അവസാനിക്കും.

അവശ്യ സര്‍വീസുകളെ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, മാളുകള്‍, അവശ്യ വസ്തുക്കളുടേതല്ലാത്ത കടകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയെല്ലാം ലോക്ഡൗണില്‍ അടച്ചിടും. ബസ്സുകളുള്‍പ്പെടെയുള്ള പൊതുഗതാഗത മാര്‍ഗങ്ങളും ഈ ദിവസങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. അതേ സമയം സംസ്ഥാനത്തേക്കെത്തുന്ന തീവണ്ടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് പ്രത്യേക ബസ് സര്‍വീസുകളെ ആശ്രയിക്കാം.

Also Read: വികാസ് ദുബെയുടെ കഥ കഴിഞ്ഞു... ഇനി ഉത്തര്‍ പ്രദേശ് പോലീസ് സേനയുടെ ശുദ്ധീകരണം...?

അതെ സമയം കൊടുംകുറ്റവാളി വികാസ് ദുബൈയുടെ എൻകൗണ്ടർ നടത്തിയതിൽ സർക്കാർ പരുങ്ങലിലാണ്. മുന്നേ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്നും ഉന്നതർ അടക്കമുള്ളവർക്ക് സംഭവത്തിൽ പങ്കുണ്ടെന്നുമാണ് ആരോപണങ്ങൾ.

Trending News