66-മ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം; കീ​ര്‍​ത്തി സു​രേ​ഷ് മി​ക​ച്ച ന​ടി

66-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. 

Last Updated : Aug 9, 2019, 05:15 PM IST
66-മ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം; കീ​ര്‍​ത്തി സു​രേ​ഷ് മി​ക​ച്ച ന​ടി

ന്യൂ​ഡ​ല്‍​ഹി: 66-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. 

ആയുഷ്മാൻ ഖുറാനയും (അന്ധാദുൻ), വിക്കി കൗശലു൦ (ഉറി) മികച്ച നടനുള്ള അവാര്‍ഡ്‌ പങ്കിട്ടു. കീ​ര്‍​ത്തി സു​രേ​ഷാ​ണ് മി​ക​ച്ച ന​ടി. തെ​ലു​ങ്ക് ചി​ത്രം മ​ഹാ​ന​ടി​യി​ലെ പ്ര​ക​ട​ന​മാ​ണ് കീ​ര്‍​ത്തി​യെ പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​യാ​ക്കി​യ​ത്. 

ഉറി: ദി സർജിക്കൽ സ്ട്രൈക്കിന്‍റെ സംവിധായകൻ ആദിത്യ ധറാണ് മികച്ച സംവിധായകൻ. അന്തരിച്ച എം. ജെ. രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രഹകനുള്ള അവാർഡ്. ഓളാണ് രാധാകൃഷ്ണനെ അവാർഡിന് അർഹനാക്കിയത്.

ജോസഫിലെ അഭിനയത്തിന് ജോജുവിനും, സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രി ശ്രീധരനും മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരം മലയാള ചിത്രം കമ്മാരസംഭവത്തിന് ലഭിച്ചു.
 
സ​ക്ക​റി​യ മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്ത സു​ഡാ​നി പ്ര​ഫം നൈ​ജീ​രി​യ​യാ​ണ് മി​ക​ച്ച മ​ല​യാ​ള ചി​ത്രം. മികച്ച ഹിന്ദി ചിത്രമായി അന്ധാദുൻ തിരഞ്ഞെടുക്കപ്പെട്ടു. 

മികച്ച കോറിയോഗ്രാഫര്‍ക്കുള്ള അവാര്‍ഡ്‌ 'പത്മാവത്' ചിത്രത്തിലെ "ഘൂമര്‍" ഗാനം ഒരുക്കിയ കൃതി മഹേഷും ജ്യോതി തൊമ്മറും സ്വന്തമാക്കി.

മികച്ച ഗായികയായി ബിന്ദുമാലിനിയും മികച്ച ഗായകനായി അരിജിത് സിംഗും തിരഞ്ഞെടുക്കപ്പെട്ടു. അരിജിത് സിംഗിന് പ്രശക്തമായ "ബിന്‍ തെ ദില്‍" എന്ന 'പത്മാവത്' സിനിമയിലെ ഗാനത്തിനാണ് അവാര്‍ഡ്‌ ലഭിച്ചത്. 

അതേസമയം, വളരെ ജനപ്രീതി നേടിയ ഹിന്ദി ചിത്രമായ "ബാധായി ഹോ" എന്ന ചിത്രത്തിലെ അഭിനയത്തിന് സുരേഖ സിക്രിയ്ക്ക് മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡും ലഭിച്ചു.

 

 

Trending News