)
ഹരിദ്വാർ മാനസ ദേവീ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ഏഴ് മരണം. 28 പേർക്ക് പരിക്കേറ്റു. ക്ഷേത്ര റോഡിലെ പടിക്കെട്ടിലാണ് അപകടമുണ്ടായത്. കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗർവാൾ ഡിവിഷൻ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ അപകടം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയും പ്രാദേശിക പൊലീസും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.
വൈദ്യുതാഘാതമേൽക്കുമെന്ന തരത്തിൽ ആരോ പറഞ്ഞതാണ് ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കിയതും തിക്കും തിരക്കും ഉണ്ടായതെന്നും പൊലീസ് പറയുന്നു. ശ്രാവണ മാസമായതിനാൽ ക്ഷേത്രത്തിൽ തിരക്ക് കൂടുതലായിരുന്നു. ഇതും അപകടത്തിന്റെ ആഘാതം കൂട്ടി.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായ വാർത്ത വളരെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്കൽ പോലീസ്, മറ്റ് രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
കോീ