)
ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ ആറ് മലയാളികൾ അടക്കം ഏഴ് പേർ മരിച്ചു. ബെംഗളൂുരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടെ-ദാബാസ്പേട്ട് ദേശീയപാതയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. രണ്ട് കാറുകളും ഒരു ട്രക്കും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ആറ് പേരും ബൈക്ക് യാത്രക്കാരനുമാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. വിദ്യാർത്ഥികളായ അശ്വിൻ നായർ (17), അർഹൻ ശരീഫ് (16), അയാൻ അലി (17), ഏദൻ ജോർജ് (17), ഭരത് (18), ഗഗൻ (ബൈക്ക് യാത്രികൻ) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ഹൊസ്കോട്ടെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ദേവനഹള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന എക്സ് യു വി കാർ മുന്നിൽ പോവുകയായിരുന്ന ബൈക്കിൽ ഇടിച്ചതോടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ വന്ന മറ്റൊരു കാറും അപകടത്തിൽപ്പെട്ടു.
അപകടത്തിന് പിന്നാലെ എസ് പി ചന്ദ്രകാന്ത് സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമിതവേഗമാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.