ഹരിയാനയില്‍ കനത്ത പുകമഞ്ഞില്‍ അമ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു; മരണം 7 കവിഞ്ഞു

ഡല്‍ഹി, പഞ്ചാബ്, യുപി, രാജസ്ഥാന്‍‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും കനത്ത പുകമഞ്ഞാണ് രാവിലെ രൂപപ്പെടുന്നത്.  

Last Updated : Dec 24, 2018, 04:02 PM IST
ഹരിയാനയില്‍ കനത്ത പുകമഞ്ഞില്‍ അമ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു; മരണം 7 കവിഞ്ഞു

ഝജ്ജാര്‍: ഹരിയാനയില്‍ കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് സ്‌കൂള്‍ ബസുകളടക്കം അമ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് 7 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ ഝജ്ജാര്‍ മേല്‍പാതയ്ക്ക് സമീപമാണ് കൂട്ടയിടി ഉണ്ടായത്. പരിക്കേറ്റ പത്തോളം പേരുടെ നില ഗുരുതരമാണ്.

 

 

ഡല്‍ഹിയെയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ്തക്‌-റെവാരി ഹൈവേയിലാണ് ഇന്ന് രാവിലെ അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് പാതയിലെ രണ്ട് കിലോമീറ്ററോളം ദൂരത്ത് ഗതാഗത കുരുക്കുണ്ടായി. ഡല്‍ഹി, പഞ്ചാബ്, യുപി, രാജസ്ഥാന്‍‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും കനത്ത പുകമഞ്ഞാണ് രാവിലെ രൂപപ്പെടുന്നത്.

അഞ്ഞൂറ് മീറ്റര്‍ ദൂരത്തോളം വരെ കാഴ്ച മങ്ങിയ രീതിയിലാണ് മഞ്ഞ് രൂപപ്പെടുന്നത്. ഹരിയാന മന്ത്രി ഓം പ്രകാശ് ധന്‍കര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

More Stories

Trending News