ഗോവ: ഷിർഗാവോയിൽ ശ്രീ ലൈറായ് ദേവി ക്ഷേത്രത്തിലെ വാർഷിക ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിക്കുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഗോവ മെഡിക്കൽ കോളേജിലും, മാപുസയിലെ നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
Also Read: കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: മരണം 5; മരണ കാരണത്തിൽ അവ്യക്തത
അപകടസമയത്ത് പരമ്പരാഗമായ ആചാരത്തിൽ പങ്കെടുക്കാൻ എത്തിയ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രപരിസരത്തുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നോർത്ത് ഗോവ ജില്ലാ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
തിക്കിലും തിരക്കിലും പെട്ടതിന്റെ കാരണത്തെക്കുറിച്ചോ മരിച്ചവർ ആരാണെന്നോ ഒന്നും കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പെട്ടെന്ന് ജനക്കൂട്ടം നിയന്ത്രണാതീതമാകുകയും അതിലൂടെ തിറാക്ക് വർധിച്ചതുമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
Also Read: ചിങ്ങ രാശിക്കാർക്ക് വരുമാനം വർധിക്കും, തുലാം രാശിക്കാർക്ക് സമ്മർദ്ദം ഏറും, അറിയാം ഇന്നത്തെ രാശിഫലം!
വെള്ളിയാഴ്ചയാണ് ഇവിടടത്തെ സത്ര ആരംഭിച്ചത്. ഗോവയിലെ ഷിർഗാവോയിലെ ശ്രീ ലൈറായ് ദേവി ക്ഷേത്രത്തിൽ ആഘോഷിക്കുന്ന ശ്രീ ലൈറായ് സത്ര വളരെ പ്രസിദ്ധമായ ഒരു വാർഷിക ആഘോഷമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ലൈരായ് ദേവിയെ ആദരിക്കാൻ ഒത്തുകൂടുന്ന ഒരു ആഘോഷം കൂടിയാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









