ബോളിവുഡ് ഇന്‍ഡസ്ട്രി വളരെ വലുതാണ്. ഇന്ന് 1000 കോടി രൂപയുടെ ഹിറ്റുകള്‍ സമ്മാനിച്ച വിവിധ നടന്മാര്‍ നമുക്കുണ്ടെങ്കിലും, ഇന്ത്യന്‍ സിനിമയില്‍ തങ്ങളുടേതായ ഒരു പേര് സ്ഥാപിച്ച നടന്മാരുമുണ്ട്. മരണശേഷവും അങ്ങനെ ചില പ്രതിഭകള്‍ ആളുകളുടെ ഹൃദയങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ആ ചിലരില്‍ ഒരാളാണ് മുതിര്‍ന്ന ഹാസ്യനടന്‍ ജഗ്ദീപ്.
ഇന്ത്യന്‍ സിനിമയുടെ വലിയൊരു ഭാഗമായിരുന്നു ജഗ്ദീപ്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ 400-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു, തലമുറകളായി ആളുകളെ ചിരിപ്പിച്ചു. ഇന്നും അവിസ്മരണീയമായി നിലനില്‍ക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഷോലെ എന്ന ചിത്രത്തിലെ സൂര്‍മ ഭോപ്പാലി. ബോളിവുഡില്‍ ഒരിക്കലും മങ്ങാത്ത ഒരു വ്യക്തിത്വം ജഗ്ദീപിന് നല്‍കിയത് ആ കഥാപാത്രമാണ്.
ആരായിരുന്നു ജഗ്ദീപ്?
മധ്യപ്രദേശിലെ ദാതിയയിലാണ് ജഗ്ദീപ് (സയ്യിദ് ഇഷ്തിയാഖ് അഹമ്മദ് ജാഫ്രി) ജനിച്ചത്. 1951-ല്‍ പുറത്തിറങ്ങിയ അഫ്‌സാന എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിച്ചത്. 90's കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തരായ ഹാസ്യനടന്മാരില്‍ ഒരാളായ അദ്ദേഹം ആര്‍ പാര്‍ (1954), ഖിലോന (1970), ഗോര ഔര്‍ കാല (1972), ഖുര്‍ബാനി (1980), ഷഹെന്‍ഷാ (1988), ഫൂല്‍ ഔര്‍ കാന്റെ (1991), ചൈന ഗേറ്റ് (1998) തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
ജഗ്ദീപ് ഒരു ബാരിസ്റ്ററുടെ മകനായിരുന്നു. അച്ഛന്‍ മരിച്ചതിനുശേഷം, ജീവിക്കാന്‍ അദ്ദേഹം തെരുവുകളില്‍ സോപ്പുകള്‍, ചീപ്പുകള്‍, പട്ടങ്ങള്‍ എന്നിവ വില്‍ക്കാന്‍ തുടങ്ങി. ആ സമയത്ത്, ഭാഗ്യം അദ്ദേഹത്തെ തേടിവന്നു. ബാലതാരമായി ജഗ്ദീപിന് സിനിമയില്‍ അവസരം ലഭിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുകയായിരുന്നു. ധര്‍മ്മേന്ദ്രയ്ക്കും അമിതാഭ് ബച്ചനും ഒപ്പം കടുത്ത മത്സരം കാഴ്ച്ച വെച്ചൊരു നടനായിരുന്നു അദ്ദേഹം.
ജഗ്ദീപ് മൂന്ന് തവണ വിവാഹം കഴിച്ചു. ആദ്യ ഭാര്യ നസീം ബീഗമായിരുന്നു, ആ ബന്ധത്തില്‍ അദ്ദേഹത്തിന് മൂന്ന് മക്കളുണ്ടായിരുന്നു. ഹുസൈന്‍, സുരയ്യ, ഷക്കീര എന്നിവരായിരുന്നു മക്കള്‍. 2009 ല്‍ ഹുസൈന്‍ മരിച്ചു. തുടര്‍ന്ന് അദ്ദേഹം സുഗ്ര ബീഗത്തെ വിവാഹം കഴിച്ചു, അതില്‍ ജാവേദ് ജാഫ്രി, നവേദ് ജാഫ്രി എന്നീ രണ്ട് ആണ്‍മക്കളുണ്ടായിരുന്നു. പിന്നീട്, ജഗദീപ് നസീമയെ വിവാഹം കഴിച്ചു, ആ ബന്ധത്തില്‍ അദ്ദേഹത്തിന് മുസ്‌ക്കാന്‍ ജാഫ്രി എന്നൊരു മകളുണ്ട്.
2020 ജൂലൈ 8 ന്, ജഗദീപ് എന്ന അതുല്യ പ്രതിഭ ലോകത്തോട് വിട പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









