അമരാവതി: ആന്ധ്രാപ്രദേശിലെ പടക്കനിർമ്മാണ ശാലയിൽ തീപിടിത്തം. അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 8 പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. അനകപ്പള്ളി ജില്ലയിലെ ഒരു പടക്ക നിർമ്മാണ യൂണിറ്റിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചതിരിഞ്ഞാണ് അപകടം സംഭവിച്ചത്. മരിച്ചവരെല്ലാം സമർലക്കോട്ട സ്വദേശികളാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഞെട്ടൽ രേഖപ്പെടുത്തി. സ്ഫോടനത്തിന്റെ കാരണം ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇത് നിയമവിരുദ്ധ യൂണിറ്റാണോ അതോ ലൈസൻസുള്ള യൂണിറ്റാണോ എന്നതടക്കമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.








