ആദ്യം കിണറിൽ ഇറങ്ങിയ 5 പേരെ രക്ഷിക്കുന്നതിനായി മൂന്ന് പേർ കൂടി ഇറങ്ങുകയപ്പോൾ ഇവരും അപകടത്തിൽപ്പെടുകയായിരുന്നു

ഭോപ്പാൽ: കിണർ വൃത്തിയാക്കാനിറങ്ങവെ വിഷവാതകം ശ്വസിച്ച് 8 പേർ മരിച്ചു. മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഗംഗോർ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനം ചെയ്യുന്നതിന് വേണ്ടി ഗ്രാമവാസികൾ കിണർ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. ഒരു സ്വകാര്യ വ്യക്തിയുടെ 150 വർഷം പഴക്കമുള്ള കിണറിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി ഇറങ്ങിയവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
5 പേരാണ് ആദ്യം കിണർ വൃത്തിയാക്കുന്നതിനായി ഇറങ്ങിയത്. ഇവർ ബുദ്ധിമുട്ടുന്നത് കണ്ട് സഹായിക്കാനായി ഇറങ്ങിയ 3 പേർ കൂടി അപകടത്തിൽപെടുകയായിരുന്നു.
ജില്ലാ ഭരണകൂടം, പൊലീസ്, എസ്ഡിആർഎഫ് ടീമുകൾ എന്നിവരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ ആരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹങ്ങൾ കിണറ്റിൽ നിന്നും പുറത്തെടുത്തു. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. അപകടത്തിന് ശേഷം കിണർ അടച്ചുപൂട്ടി. കിണറിലെ വിഷവാതകം ശ്വാസംമുട്ടലിനും മുങ്ങിമരണത്തിനും കാരണമായി എന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.