എ​ന്നെ​യും കു​ടും​ബ​ത്തെ​യും കാ​ത്ത​തി​ന് ന​ന്ദി!!

എ​സ്പി​ജിയ്ക്ക് ആശംസ നല്‍കി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാഹുല്‍ ഗാന്ധി. 

Sheeba George | Updated: Nov 9, 2019, 01:57 PM IST
എ​ന്നെ​യും കു​ടും​ബ​ത്തെ​യും കാ​ത്ത​തി​ന് ന​ന്ദി!!

ന്യൂ​ഡ​ല്‍​ഹി: എ​സ്പി​ജിയ്ക്ക് ആശംസ നല്‍കി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാഹുല്‍ ഗാന്ധി. 

ത​ന്നെ​യും കു​ടും​ബ​ത്തെ​യും വ​ര്‍​ഷ​ങ്ങ​ളാ​യി സം​ര​ക്ഷി​ച്ച എ​സ്‌​പി‌​ജി​യി​ലെ എ​ന്‍റെ എ​ല്ലാ സ​ഹോ​ദ​ര​ന്മാ​ര്‍​ക്കും സ​ഹോ​ദ​രി​മാ​ര്‍​ക്കും ഒ​രു വ​ലി​യ ന​ന്ദി. നി​ങ്ങ​ളു​ടെ സ​മ​ര്‍​പ്പ​ണ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി പ​റ​യു​ന്നു. എ​സ്പി​ജി അം​ഗ​ങ്ങ​ള്‍​ക്ക് ന​ല്ല ഭാ​വി നേ​രു​ന്നു​, രാഹുല്‍ ട്വീ​റ്റ​റി​ല്‍ കു​റി​ച്ചു.

കോ​ണ്‍​ഗ്ര​സ് അദ്ധ്യക്ഷ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​ടെ എ​സ്പി​ജി സു​ര​ക്ഷ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ടു​ത്തു​ക​ള​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ഇവര്‍ക്ക് ഇനി ലഭിക്കുക Z+ സുരക്ഷയാണ്. അതായത് പരിശീലനം ലഭിച്ച സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷ. 

നെഹ്‌റു കുടുംബത്തിന്‍റെ എസ്.പി.ജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷ നീക്കിയത് വിവാദത്തിന് വഴി തെളിച്ചിരുന്നു. രാജ്യത്ത് വി.വി.ഐ.പികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സുരക്ഷയാണ് എസ്.പി.ജി സുരക്ഷ. 

നിലവില്‍ മൂവരുടേയും ജീവന് നേരിട്ട് ഭീഷണിയില്ലെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. 

മുന്‍പ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ സുരക്ഷയും കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു. എസ്.പി.ജി സുരക്ഷയില്‍ നിന്നും Z+ കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം 1985ലാണ് എസ്.പി.ജി രൂപീകരിക്കുന്നത്. 

3000 പേരടങ്ങുന്ന എസ്.പി.ജി സംഘം പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സുരക്ഷ ഒരുക്കുന്നത്. എത്രത്തോളം ഭീഷണി നേരിടുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് എസ്.പി.ജി സുരക്ഷ ഒരുക്കുന്നത്.

രാജീവ്ഗാന്ധിയുടെ വധത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ ഏര്‍പ്പെടുത്തിയത്.