ആധാറില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ച യുവതി പൊതുനിരത്തില്‍ പ്രസവിച്ചു

ആധാര്‍ കൈവശമില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ച ഗര്‍ഭിണി പൊതുനിരത്തില്‍ പ്രസവിച്ചു. ആശുപത്രി അധികൃതരുടെ ക്രൂരതയെത്തുടര്‍ന്ന് റോഡില്‍ പ്രസവിച്ച യുവതിയുടെ നില അല്പം ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Last Updated : Feb 10, 2018, 03:00 PM IST
ആധാറില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ച യുവതി പൊതുനിരത്തില്‍ പ്രസവിച്ചു

ഗുഡ്ഗാവ്: ആധാര്‍ കൈവശമില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ച ഗര്‍ഭിണി പൊതുനിരത്തില്‍ പ്രസവിച്ചു. ആശുപത്രി അധികൃതരുടെ ക്രൂരതയെത്തുടര്‍ന്ന് റോഡില്‍ പ്രസവിച്ച യുവതിയുടെ നില അല്പം ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡല്‍ഹിയ്ക്കടുത്ത് ഗുഡ്ഗാവില്‍ വെള്ളിയാഴ്ചയാണ് സംഭവം.  ഗുഡ്ഗാവ് ഷീദ് ല കോളനി നിവാസിയായ മിന്നി പ്രസവ വേദന ഉണ്ടായതിനെത്തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം സിവില്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഡോക്ടര്‍ അള്‍ട്രാ സൗണ്ട് സ്കാനിംഗ്‌ റിപ്പോര്‍ട്ട്‌ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു. അതിനായി അത്യാഹിത വിഭാഗത്തില്‍ എത്തിയെങ്കിലും ആധാര്‍ കാര്‍ഡ്‌ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.

ഒടുവില്‍ അത്യാഹിത വിഭാഗത്തിന് പുറത്തുള്ള വാഹന പാര്‍ക്കിംഗ് ഏരിയയില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവിച്ചതിനുശേഷവും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു സഹായവും ലഭ്യമാകാതെ വരികയും യുവതിയുടെ നില ഗുരുതരമാവുകയുമായിരുന്നു.

More Stories

Trending News