All India Shastrotsav Competition: പ്രാഥമിക ഭാഷകളുടെ ഉത്ഭവം സംസ്കൃതത്തിൽ നിന്ന്; സംസ്കൃതത്തിന്റെയും വേദങ്ങളുടെയും സംഗമത്തിൽ നിന്ന് ഒരു പുതിയ ഇന്ത്യ രൂപപ്പെടുമെന്ന് സ്വാമി രാംദേവ്

വേദഗ്രന്ഥങ്ങൾ വെറും പാഠങ്ങളല്ല, മുഴുവൻ പ്രപഞ്ചത്തിന്റെയും രഹസ്യങ്ങൾ മനസ്സിലാക്കാനുള്ള ഒരു മാധ്യമമാണ്. പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ ആധുനിക ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും പ്രതിഫലിക്കുന്ന ആഴത്തിലുള്ള അറിവ് അടങ്ങിയിരിക്കുന്നു.  

Written by - Zee Malayalam News Desk | Last Updated : Mar 22, 2025, 02:37 PM IST
  • സനാതന ധർമ്മവും ഇന്ത്യൻ വിജ്ഞാന പാരമ്പര്യവും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സുപ്രധാന നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി പുരാതന ഇന്ത്യൻ ജ്ഞാനം ആഗോളതലത്തിൽ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും പറഞ്ഞു.
  • ഇന്ത്യയുടെ സമ്പന്നമായ വേദജ്ഞാനം വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൂടുതൽ ഫലപ്രദമായി സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
All India Shastrotsav Competition: പ്രാഥമിക ഭാഷകളുടെ ഉത്ഭവം സംസ്കൃതത്തിൽ നിന്ന്; സംസ്കൃതത്തിന്റെയും വേദങ്ങളുടെയും സംഗമത്തിൽ നിന്ന് ഒരു പുതിയ ഇന്ത്യ രൂപപ്പെടുമെന്ന് സ്വാമി രാംദേവ്

സംസ്കൃതം വെറുമൊരു ഭാഷയല്ല, മറിച്ച് ലോകത്തിലെ ഏത് മേഖലയിലും മുന്നേറാനുള്ള സാധ്യത ഈ ഭാഷയ്ക്കുണ്ടെന്ന് പതഞ്ജലി സർവകലാശാല ചാൻസലറും യോഗാ ഗുരുവുമായ സ്വാമി രാംദേവ്. പതഞ്ജലി സർവകലാശാലയിൽ നടന്ന 62-ാമത് അഖിലേന്ത്യാ ശാസ്ത്രോത്സവത്തിന്റെ സമാപന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സനാതന ധർമ്മവും പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളും എല്ലാ വിജ്ഞാന ശാഖകളെയും ഉൾക്കൊള്ളുന്നു. അഖിലേന്ത്യ ശാസ്ത്രോത്സവത്തെ സംസ്കൃതത്തിന്റെയും സംസ്കാരത്തിന്റെയും സംഗമമെന്നാണ് സ്വാമി രാംദേവ് വിശേഷിപ്പിച്ചത്. സംസ്കൃതത്തിൽ നിന്നാണ് എല്ലാ പ്രാഥമിക ഭാഷകളും ഉത്ഭവിച്ചത്. ഇത് ഏറെ അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്കൃതത്തെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യൻ വിജ്ഞാന പാരമ്പര്യം പുനരുജ്ജീവിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്വാമി രാംദേവ് കൂട്ടിച്ചേർത്തു. 

Add Zee News as a Preferred Source

പുരാതന ഗ്രന്ഥങ്ങളിൽ ആഴത്തിൽ വേരൂന്നിയവയാണ് ഇന്ത്യൻ സംസ്കാരവും പാരമ്പര്യങ്ങളുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറ‍ഞ്ഞു. ശാസ്ത്രം, യോ​ഗ, വൈദ്യം, ​ഗണിതം, തത്ത്വചിന്ത എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുകൾ ഇവയിൽ ഉൾക്കുള്ളുന്നു. ഋഷിമാരുടെ ഗവേഷണങ്ങൾ ഒരു പൈതൃകമായി സംരക്ഷിക്കുന്നതിന് അപ്പുറം ആധുനിക സാഹചര്യത്തിൽ അവയെ മുന്നോട്ട് കൊണ്ടുപോവുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഈ ശാസ്ത്രോത്സവത്തിലൂടെ സംസ്കൃതത്തിന്റെയും ഗ്രന്ഥങ്ങളുടെയും രഹസ്യങ്ങൾ ദേശീയ, ആഗോള തലങ്ങളിലേക്ക് എത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വേദങ്ങളും ഗ്രന്ഥങ്ങളും പ്രായോഗികമായി അവതരിപ്പിച്ച് ഭാവി തലമുറകളിൽ താൽപ്പര്യവും വിശ്വാസവും ജനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സനാതന ധർമ്മവും ഇന്ത്യൻ വിജ്ഞാന പാരമ്പര്യവും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സുപ്രധാന നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി പുരാതന ഇന്ത്യൻ ജ്ഞാനം ആഗോളതലത്തിൽ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ വേദജ്ഞാനം വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൂടുതൽ ഫലപ്രദമായി സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. പുരാതന ഇന്ത്യൻ ജ്ഞാനം ശാസ്ത്രീയമായ വീക്ഷണകോണിൽ നിന്ന് അവതരിപ്പിക്കുന്നത് മുഴുവൻ മനുഷ്യരാശിക്കും പ്രയോജനകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്‌കൃതത്തെ പവിത്രമായ പൈതൃകമായും സാംസ്കാരിക അഭിമാനത്തിന്റെ പ്രതീകമായുമാണ് പതഞ്ജലി സർവകലാശാല വൈസ് ചാൻസലർ ആചാര്യ ബാലകൃഷ്ണ വിശേഷിപ്പിച്ചത്. ദൈനംദിന ജീവിതത്തിൽ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വേദങ്ങളുടെയും ഗ്രന്ഥങ്ങളുടെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ രാജ്യത്തുടനീളമുള്ള പണ്ഡിതന്മാരും വിദ്യാർത്ഥികളും ഗവേഷകരും നിരന്തരം പരിശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 30 മത്സരാർത്ഥികളാണ് ശാസ്ത്രോത്സവത്തിൽ പങ്കെടുത്തത്. ഇവർക്ക് അവാർഡുകൾ നൽകി ആദരിച്ചു. ഡോ. മധുകേശ്വര ഭട്ട് പരിപാടി ഏകോപിപ്പിക്കുകയും ഡോ. ​​പവൻ വ്യാസ് ആതിഥേയത്വം വഹിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News