അഞ്ചു കോടി വ്യാജ ആധാര്‍ അക്കൗണ്ടുകള്‍ കണ്ടെത്തിയെന്ന്‍ പീയൂഷ് ഗോയല്‍

അഞ്ചു കോടിയോളം വ്യാജ ആധാര്‍  അക്കൗണ്ടുകള്‍ കണ്ടെത്തിയെന്ന്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. ആധാര്‍ നിര്‍ബന്ധമാക്കിയ ശേഷം 3.5 കോടിയോളം എല്‍പിജി കണക്ഷനുകളും 1.6 കോടിയോളം റേഷന്‍ കാര്‍ഡുകളും എടുത്തിരിക്കുന്നത് വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചാണ് എന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

Last Updated : Nov 4, 2017, 04:56 PM IST
അഞ്ചു കോടി വ്യാജ ആധാര്‍ അക്കൗണ്ടുകള്‍ കണ്ടെത്തിയെന്ന്‍ പീയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: അഞ്ചു കോടിയോളം വ്യാജ ആധാര്‍  അക്കൗണ്ടുകള്‍ കണ്ടെത്തിയെന്ന്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. ആധാര്‍ നിര്‍ബന്ധമാക്കിയ ശേഷം 3.5 കോടിയോളം എല്‍പിജി കണക്ഷനുകളും 1.6 കോടിയോളം റേഷന്‍ കാര്‍ഡുകളും എടുത്തിരിക്കുന്നത് വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചാണ് എന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് പീയൂഷ് ഇക്കാര്യം അറിയിച്ചത്. ആധാര്‍ നിയമത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാനുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിച്ച് ഒരു ദിവസത്തിനു ശേഷമാണ് ഇത്. 

 

Trending News