ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളില്‍ പുതിയ ആധാര്‍ ആപ്പ് വരുന്നു, പ്രഖ്യാപനവുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് . എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ പുതിയ ആധാര്‍ ആപ്പിലൂടെ ഫേസ് ഐഡി, ക്യുആര്‍ സ്‌കാനിംഗ് എന്നിവ വഴി ഡിജിറ്റല്‍ പരിശോധന നടത്താനാകും. ഈ പുതിയ ആപ്പിന്റെ സഹായത്തോടെ ഡിജിറ്റല്‍ പരിശോധന നടത്തുന്നത് എളുപ്പവും സുരക്ഷിതവുമാകും. ഒറിജിനല്‍ ആധാര്‍ കാര്‍ഡോ, ഫോട്ടോകോപ്പിയോ നല്‍കാതെ തന്നെ ആധാര്‍ ഡിജിറ്റല്‍ ആയി പരിശോധിക്കാന്‍ ഈ ആപ്പ് ഉപയോക്താക്കളെ അനുവദിക്കും.
പുതിയ ആപ്പിലൂടെ ആധാര്‍ പരിശോധന എളുപ്പത്തിലും വേഗത്തിലും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ഈ ആപ്പിലൂടെ ആധാര്‍ സ്ഥിരീകരണ പ്രക്രിയ യുപിഐ പേയ്‌മെന്റ് പോലെ എളുപ്പമാക്കുമെന്നും മന്ത്രി പറഞ്ഞു. ക്യുആര്‍ കോഡ് ഉപയോഗിച്ച് ആധാര്‍ ഡിജിറ്റല്‍ ആയി പരിശോധിക്കാന്‍ കഴിയും. പുതിയ ആധാര്‍ ആപ്പ് പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കും, ഇത് ആധാറുമായി ബന്ധപ്പെട്ട ഡാറ്റ എവിടെയും ചോരില്ലെന്ന് ഉറപ്പാക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ആധാര്‍ കാര്‍ഡോ അതിന്റെ ഫോട്ടോകോപ്പിയോ നല്‍കുന്നത് ഒഴിവാക്കാന്‍ ഈ ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. പകരം ഉപയോക്താക്കള്‍ക്ക് ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാനും സ്വന്തം ഫോണ്‍ ഉപയോഗിച്ച് മുഖം സ്‌കാന്‍ ചെയ്ത് അവരുടെ ഐഡന്റിറ്റി അവര്‍ക്ക് മുന്നില്‍ തെളിയിക്കാനും സാധിക്കും.
ശക്തമായ സ്വകാര്യതാ സുരക്ഷാ മുന്‍കരുതലുകളോടെയാണ് ഈ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവില്‍ ഈ ആപ്പ് ബീറ്റ പരീക്ഷണ ടെസ്റ്റിംഗിലാണ്,പരീക്ഷണത്തിന് ശേഷം ഇത് രാജ്യ വ്യാപകമായി പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പ് പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഇത് ആക്‌സസ് ചെയ്യാന്‍ കഴിയും. യുണീക്ക് ഐഡന്റി ഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









