Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി
ഡൽഹിയിലെ നാല് സ്ഥാനാർത്ഥികളും ഹരിയാനയിലെ ഒരാളും ഉൾപ്പെടുന്നതാണ് പ്രഖ്യാപനം. ഈസ്റ്റ് ഡൽഹി കുൽദീപ് കുമാര്‍, വെസ്റ്റ് ഡൽഹി മഹാബൽ മിശ്ര, സൗത്ത് ഡൽഹി സാഹിറാം പെഹൽവാന്, ന്യൂഡൽഹി സോമനാഥ് ഭാരതി എന്നിവരാണ് മത്സര രംഗത്ത്.
Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സുപ്രധാന നീക്കവുമായി ആം ആദ്മി പാര്‍ട്ടി. പഞ്ചാബ് ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ ഇന്ത്യ സഖ്യവുമായി ചേര്‍ന്ന് മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ച് സ്ഥാനാർത്ഥികളുടെ പേരുകൾ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ഡൽഹിയിലെ നാല് സ്ഥാനാർത്ഥികളും ഹരിയാനയിലെ ഒരാളും ഉൾപ്പെടുന്നതാണ് പ്രഖ്യാപനം. ഈസ്റ്റ് ഡൽഹിയിൽ നിന്ന് കുൽദീപ് കുമാറിനെയും വെസ്റ്റ് ഡൽഹിയിൽ നിന്ന് മഹാബൽ മിശ്രയെയും സൗത്ത് ഡൽഹിയിൽ നിന്ന് സാഹിറാം പെഹൽവാനും ന്യൂഡൽഹിയിൽ നിന്ന് സോമനാഥ് ഭാരതിയെയുമാണ് എഎപി മത്സര രംഗത്ത് ഇറക്കുക. ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തില്‍ സ്ഥാനാർത്ഥിയായി സുശീൽ ഗുപ്തയായാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
Also Read: ED Summons to Arvind Kejriwal: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് എട്ടാമത്തെ സമൻസ്
പത്രസമ്മേളനത്തിൽ എഎപി നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ റായ് ആണ് സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചത്. പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പ്രവർത്തന മികവ് തെളിയിക്കുന്ന വ്യക്തികളിലാണെന്ന് അദ്ദേഹം എടുത്തുപറയുകയുണ്ടായി.
കിഴക്കൻ ഡൽഹിയിൽ നിന്ന് കുൽദീപ് കുമാറിനെ മത്സരിപ്പിക്കുന്നതിലൂടെ ജാതിയെക്കാൾ കൂടുതല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ചർച്ച ചെയ്യാനുള്ള പ്രതിബദ്ധതയാണ് പാർട്ടി പ്രകടിപ്പിക്കുന്നത് എന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ അതിഷി ഊന്നിപ്പറഞ്ഞു. എഎപി ജാതി അധിഷ്‌ഠിത രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കുന്നില്ല. യോഗ്യതയും നേട്ടങ്ങളും അടിസ്ഥാനമാക്കിയാണ് പാര്‍ട്ടി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത് എന്നും അതിഷി വ്യക്തമാക്കി.
പ്രതിപക്ഷ മുന്നണിയായ ഇന്ത്യയുടെ ഭാഗമാണ് അം ആദ്മി പാര്‍ട്ടി. ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന എന്നിവിടങ്ങളിള്‍ ആം ആദ്മി പാര്‍ട്ടി ഇന്ത്യ സഖ്യകക്ഷിയായ കോൺഗ്രസുമായി സീറ്റുകള്‍ പങ്കുവയ്ക്കുന്നു. എന്നാല്‍, സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് രണ്ട് പാർട്ടികളും പഞ്ചാബിൽ സ്വതന്ത്രമായി മത്സരിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിനായി വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ ചർച്ച ചെയ്ത് അന്തിമമാക്കിയ എഎപിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് പിന്നാലെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. ആസാമിലേക്കും ഗുജറാത്തിലേക്കും പാർട്ടി ഇതിനകം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഡൽഹിയിൽ, ന്യൂ ഡൽഹി, വെസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി എന്നിങ്ങനെ ആകെയുള്ള ഏഴിൽ നാല് സീറ്റില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കും. നിലവിൽ ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളും ബിജെപിയുടെ കൈവശമാണ്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.