കലാപത്തില്‍ പങ്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ്;വീഡിയോ ഉയര്‍ത്തികാട്ടി ബിജെപി

ഡല്‍ഹി കലാപത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനും പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് രംഗത്ത്.ഈസ്റ്റ്‌ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 59 ആം വാര്‍ഡായ നെഹ്‌റു വിഹാറിലെ കൗണ്‍സിലറായ താഹിര്‍ ഹുസൈന്‍ കലാപ കാരികള്‍ക്ക് ഒപ്പമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

Last Updated : Feb 27, 2020, 04:39 PM IST
കലാപത്തില്‍ പങ്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ്;വീഡിയോ ഉയര്‍ത്തികാട്ടി ബിജെപി

ന്യൂഡെല്‍ഹി:ഡല്‍ഹി കലാപത്തിന് പിന്നില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനും പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് രംഗത്ത്.ഈസ്റ്റ്‌ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 59 ആം വാര്‍ഡായ നെഹ്‌റു വിഹാറിലെ കൗണ്‍സിലറായ താഹിര്‍ ഹുസൈന്‍ കലാപ കാരികള്‍ക്ക് ഒപ്പമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

താഹിര്‍ ഹുസൈന്റെ വീട്ടില്‍ ആയുധങ്ങളും മറ്റും സംഭരിച്ചുവെന്നും ഇവിടെ അക്രമം നടത്തിയവര്‍ സംഘടിക്കുകയും മറ്റ് വീടുകളിലേക്ക് പെട്രോള്‍ ബോംബുകളും കല്ലുകളും മറ്റും വലിച്ചെറിഞ്ഞെന്നും ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.കലാപ ബാധിതമായ മുസ്തഫാബാദ് നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് നെഹ്‌റു വിഹാര്‍.

ബിജെപി നേതാവ് അമിത് മാളവ്യ ആം ആദ്മി പാര്‍ട്ടി നേതാവിന് കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുകയും വീഡിയോ ട്വിട്ടറില്‍ പങ്ക് വെയ്ക്കുകയും ചെയ്തിട്ടുണ്ട്.

കൊല്ലപെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തിന് പിന്നില്‍ താഹിര്‍ ഹുസൈന്‍ ആണെന്ന് അങ്കിത് ശര്‍മ്മയുടെ സഹോദരന്‍ ആരോപണം ഉന്നയിച്ചിട്ടുമുണ്ട്.കലാപകാരികള്‍ക്ക് താഹിറിന്റെ വീട്ടില്‍ അഭയം നല്‍കിയെന്നും അവര്‍ കല്ലുകളും പെട്രോള്‍ ബോംബുകളും പ്രയോഗിച്ചുവെന്നും അങ്കിതിന്റെ സഹോദരന്‍ ആരോപിക്കുന്നു.

അതേസമയം രാഷ്ട്രീയ എതിരാളികള്‍ തന്നെ തകര്‍ക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് താഹിര്‍ ഹുസൈന്‍ പറയുന്നു. തന്നേപ്പറ്റിയുള്ള വാര്‍ത്തകള്‍ തെറ്റാണ്. കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വഷളാവുകയും കല്ലേറും അക്രമങ്ങളും നടക്കുകയും ചെയതു.അത് തന്നെയാണ് ഇവിടെയും നടന്നതെന്നും അദ്ദേഹം ആരോപണം നിഷേധിച്ച് കൊണ്ട് പറയുന്നു.

Trending News