ഗർഭച്ഛിദ്രത്തിനുള്ള സമയപരിധി 20 ൽ നിന്ന് 24 ആഴ്ചയായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം.
ഗർഭച്ഛിദ്ര നിയമത്തിൽ (1971) ഇതിനുവേണ്ട ഭേദഗതി വരുത്തും. ബജറ്റ് സമ്മേളനത്തിൽ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ഗർഭച്ഛിദ്രം നടത്തിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. 20 ആഴ്ച വരെയുള്ള ഗർഭം ഇല്ലാതാക്കുന്നതിന് ഒരു ഡോക്ടറുടെയും
20 – 24 ആഴ്ച വരെയുള്ളതിന് 2 ഡോക്ടർമാരുടെയും വിദഗ്ധാഭിപ്രായം തേടണം.
സ്ത്രീയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നു മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ ഗർഭം അലസിപ്പിക്കുന്നതിന് സമയപരിധി ബാധകമല്ല.
ലൈംഗിക പീഡനത്തിന്റെ ഇരകൾ, ഭിന്നശേഷിക്കാരായ പെൺകുട്ടികൾ, പ്രായപൂർത്തിയാകാത്തവർ എന്നിവർക്ക് ഇതു സഹായകരമാകുമെന്ന് കേന്ദ്രമന്ത്രിസഭാ യോഗ
തീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.ആധുനിക മെഡിക്കൽ സേവനങ്ങൾ ഉപയോഗിച്ചു
നിയമപരവും സുരക്ഷിതവുമായ രീതിയിൽ ഗർഭച്ഛിദ്രം നടത്താൻ വഴിയൊരുക്കുന്ന മനുഷ്യത്വപരമായ നടപടിയാണു സർക്കാരിന്റേതെന്നും മന്ത്രി വിശദീകരിച്ചു.