ഹിമാചൽപ്രദേശ്: വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് തലകീഴായി മറിഞ്ഞു. ഹിമാചൽപ്രദേശിലാണ് അപകടമുണ്ടായത്. അപകടത്തിൽ 31 പേർക്ക് പരിക്കേറ്റു. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്.
കസോളിലേക്ക് പോകുകയായിരുന്ന ബസ് പുലർച്ചെ നാല് മണിയോടെ ചണ്ഡീഗഢ്-മണാലി ദേശീയ പാതയിൽ മണ്ഡിക്ക് സമീപത്ത് വച്ചാണ് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Himachal: Tourist bus en route Kasol overturns, 31 injured
Read @ANI Story | https://t.co/CWmUUiBiny#Himachal #TouristBus #Accident #Kasol pic.twitter.com/6ePhDpLlek
— ANI Digital (@ani_digital) April 13, 2025
കുളുവിലെ പാർവതി വാലിയിലുള്ള കസോളിലേക്ക് പോകുകയായിരുന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മണ്ഡിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചതായി എഎസ്പി മന്ദിർ സാഗർ ചന്ദർ അറിയിച്ചു.
അമിതവേഗതയാണ് ബസ് അപകടത്തിൽപ്പെടാൻ കാരണമെന്ന് പോലീസും ജില്ലാ ഭരണകൂടവും വ്യക്തമാക്കി. ഉത്തരേന്ത്യയിൽ നിന്നുള്ള സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ആവശ്യമായി വന്നാൽ മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









