ഹൈദരാബാദ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളായ സായ് സൂര്യ ഡെവലപ്പേഴ്‌സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണ വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടൻ മഹേഷ് ബാബുവിന്
സമൻസ് അയച്ചു.
Also Read: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരു മരണം, 7 പേര്‍ക്ക് പരിക്ക്
ഏപ്രിൽ 27 ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാണ് സമൻസിൽ വ്യക്തമാക്കുന്നത്. ഈ സ്ഥാപനങ്ങൾ നടത്തുന്ന വിവാദ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ പ്രോത്സാഹിപ്പിച്ചതിന് നടന്റെ സാമ്പത്തിക ഇടപാട് ഇഡി പരിശോധിക്കുന്നുണ്ട്. സായ് സൂര്യ ഡെവലപ്പേഴ്‌സിനെ പ്രോത്സാഹിപ്പിക്കുന്നതിന് മഹേഷ് ബാബുവിന് 5.9 കോടി രൂപ നൽകിയതായി ഇഡി പറയുന്നു. ഈ പണത്തിന്റെ ഉറവിടവും നിയമ സാധ്യതയും ഇഡി അന്വേഷിക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വരുമാനത്തിന്റെ ഭാഗമാകാം ഈ പണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
Also Read: മെയ് 5 മുതൽ ഇവരെ പിടിച്ചാൽ കിട്ടില്ല, നിങ്ങളും ഉണ്ടോ?
ഭാഗ്യനഗര്‍ പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന്റെ ഡയറക്ടര്‍ നരേന്ദ്ര സുരാന, സായ് സൂര്യ ഡെവലപ്പേഴ്‌സ് ഉടമ കെ. സതീഷ് ചന്ദ്ര ഗുപ്ത മറ്റ് നിരവധി പേര്‍ക്കെതിരെ പ്ലോട്ടുകള്‍ക്ക് മുന്‍കൂര്‍ പണം വാങ്ങി നിക്ഷേപകരെ കബളിപ്പിച്ചതിനും കരാറുകള്‍ പാലിക്കാത്തതിനും തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളെ തുടര്‍ന്നാണ് ഇഡിയും ഈ കേസിൽ അന്വേഷണം ആരംഭിച്ചത്. 2025 ഏപ്രില്‍ 16 ന് ഇരു ഗ്രൂപ്പുകളുമായും ബന്ധപ്പെട്ട നാല് സ്ഥലങ്ങളില്‍ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. ഏകദേശം 100 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണമിടപാടുകളുടെ രേഖകളും ഇവിടെ നടന്ന പരിശോധനയിൽ പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









