ഉത്തർപ്രദേശിൽ കാളയുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു

ഉത്തർപ്രദേശിലെ ഹാസൻപൂരിൽ മൂന്നുപേർ കാളയുടെ കുത്തേറ്റു മരിച്ചു. പന്ത്രണ്ടു പേർക്ക് പരിക്കേറ്റു.

Last Updated : Sep 5, 2017, 06:49 PM IST
ഉത്തർപ്രദേശിൽ കാളയുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു

യു പി: ഉത്തർപ്രദേശിലെ ഹാസൻപൂരിൽ മൂന്നുപേർ കാളയുടെ കുത്തേറ്റു മരിച്ചു. പന്ത്രണ്ടു പേർക്ക് പരിക്കേറ്റു.

ഉത്തർപ്രദേശിലെ ചക് മാണ്ട്യ ഗ്രാമത്തിൽ ആയിരുന്നു സംഭവം. ദിനവും ആളുകൾക്ക് പിന്നാലെ ഓടിയിരുന്ന കാളയാണ് ഇതെന്ന് ദേശവാസികൾ പറഞ്ഞു. രാവിലെ ഇത് ഗ്രാമത്തിലെ വയലിൽ ചത്തു കിടക്കുന്നതായി കാണപ്പെട്ടു.

ഇത്തരം പ്രശ്നങ്ങൾ ഭാവിയിൽ ഇല്ലാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുമെന്ന് സ്ഥലം എസ് .പി സന്തോഷ് മിഷാർ പറഞ്ഞു.

Trending News