ബലൂച് ശ്രോതാക്കള്‍ക്ക് റേഡിയോ സംപ്രേഷണവുമായി ഇന്ത്യയുടെ എഐആര്‍; വെബ്സൈറ്റും മൊബൈല്‍ ആപ്പും ഇന്ന്‍ മുതല്‍ ലഭ്യമാകും

പ്രസാര്‍ ഭാരതി ബലൂചി ഭാഷയിലുള്ള റെഡിയോ സേവനങ്ങള്‍ ഇന്ന് മുതല്‍. വെബ് സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുമായിരിക്കും റേഡിയോ സംപ്രേഷണം. ബലൂച് ശ്രോതാക്കളെ ലക്ഷ്യംവച്ചാണ് എഐആര്‍ വെബ്സൈറ്റും മൊബൈല്‍ ആപ്പും ആരംഭിക്കുന്നത്. ബലൂചി ഭാഷയില്‍ എഐആറിന്‍റെ വിദേശ സര്‍വീസ് ഡിവിഷന്‍ സംപ്രേഷണം നടത്തുന്നുണ്ട്.  

Last Updated : Sep 16, 2016, 02:59 PM IST
ബലൂച്  ശ്രോതാക്കള്‍ക്ക് റേഡിയോ സംപ്രേഷണവുമായി ഇന്ത്യയുടെ എഐആര്‍; വെബ്സൈറ്റും മൊബൈല്‍ ആപ്പും ഇന്ന്‍ മുതല്‍ ലഭ്യമാകും

ന്യൂഡല്‍ഹി: പ്രസാര്‍ ഭാരതി ബലൂചി ഭാഷയിലുള്ള റെഡിയോ സേവനങ്ങള്‍ ഇന്ന് മുതല്‍. വെബ് സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുമായിരിക്കും റേഡിയോ സംപ്രേഷണം. ബലൂച് ശ്രോതാക്കളെ ലക്ഷ്യംവച്ചാണ് എഐആര്‍ വെബ്സൈറ്റും മൊബൈല്‍ ആപ്പും ആരംഭിക്കുന്നത്. ബലൂചി ഭാഷയില്‍ എഐആറിന്‍റെ വിദേശ സര്‍വീസ് ഡിവിഷന്‍ സംപ്രേഷണം നടത്തുന്നുണ്ട്.  

ആഗ്സ്റ്റ് 15ന് ചുവപ്പ് കോട്ടയില്‍ നടന്ന സ്വാതന്ത്ര്യ സമര പ്രസംഗത്തില്‍ പാക്കിസ്ഥാന്‍ ബലൂചിസ്ഥാനില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തെ പറ്റി നരേന്ദ്രമോദി സംസാരിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയിലും ഇതേ വിഷയം ഇന്ത്യ ഉന്നയിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ റേഡിയോ സംപ്രേഷണവും ആരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

ഇന്ത്യയ്ക്ക് പുറത്തുള്ള വിവിധ ഭാഷകളിലായുള്ള പ്രക്ഷേപണം 1974 മുതല്‍ തുടങ്ങിയിരുന്നു. ബലൂചി ഉള്‍പ്പെടെ 15 വിദേശ ഭാഷകളില്‍ എഐആറിന്‍റെ വിദേശ വിഭാഗം പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. കിഴക്കന്‍ ഏഷ്യ, ദക്ഷിണേഷ്യ രാജ്യങ്ങളിലെ ഭാഷകളാണ് ഇതില്‍ ഏറിയ പങ്കും.

Trending News