പ്രണബ് മുഖര്‍ജി പങ്കെടുത്തശേഷം അംഗബലത്തില്‍ വര്‍ദ്ദനയെന്ന് ആര്‍എസ്എസ് കേന്ദ്രം

ജൂണ്‍ 7നാണ് പ്രണബ് മുഖര്‍ജി ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്ഗേവാറിന്‍റെ സ്മാരകം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തിയത്.

Last Updated : Jun 26, 2018, 12:54 PM IST
പ്രണബ് മുഖര്‍ജി പങ്കെടുത്തശേഷം അംഗബലത്തില്‍ വര്‍ദ്ദനയെന്ന് ആര്‍എസ്എസ് കേന്ദ്രം

കൊല്‍ക്കത്ത‍: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം സംഘത്തിന്‍റെ അംഗബലത്തില്‍ വര്‍ദ്ധനയുണ്ടായെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവിന്‍റെ വെളിപ്പെടുത്തല്‍. 

'മെമ്പര്‍ഷിപ്പ് വിതരണത്തില്‍ വന്‍ വര്‍ദ്ധനവാണ് കാണിച്ചിട്ടുള്ളത്. പ്രണബ്ജിയുടെ സാന്നിദ്ധ്യം അതിന് കൂടുതല്‍ ഉത്തേജനം നല്‍കി'. സൗത്ത് ബംഗാള്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ജിഷ്ണു ബസു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജൂണ്‍ 7നാണ് പ്രണബ് മുഖര്‍ജി ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്ഗേവാറിന്‍റെ സ്മാരകം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തിയത്. മുഖര്‍ജിയുടെ സന്ദര്‍ശനത്തിന് മുന്‍പ് സംഘടനയില്‍ അംഗത്വം എടുക്കുന്നവരുടെ എണ്ണം പ്രതി ശരാശരി 378 ആയിരുന്നു. എന്നാല്‍ ഇതിനുശേഷം ശരാശരി 1,779 ആയി ഉയര്‍ന്നുവെന്നും ജിഷ്ണു ബസു വ്യക്തമാക്കി. 

അതേസമയം ആര്‍എസ്എസ് തട്ടകത്തില്‍ ചെന്ന് പ്രണബ് മുഖര്‍ജി നടത്തിയ പ്രസംഗം മാത്രമാണ് കൂടുതല്‍ അംഗങ്ങള്‍ സംഘടനയില്‍ ചേരുന്നതിന് കാരണമായതെന്ന് അംഗീകരിക്കാന്‍ ബസു തയ്യാറായില്ല. പശ്ചിമ ബംഗാളില്‍ ആര്‍എസ്എസിന്‍റെ വളര്‍ച്ച ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും ബസു പറഞ്ഞു.

കോണ്‍ഗ്രസ് നേതാവായിരിക്കേ ആര്‍എസ്എസിനോട് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന പ്രണബ്, ആര്‍എസ്എസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുന്നുവെന്ന വാര്‍ത്ത കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഞെട്ടലുളവാക്കിയിരുന്നു.

അദ്ദേഹം ആര്‍എസ്എസ് ക്ഷണം സ്വീകരിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. എല്ലാ വിവാദങ്ങള്‍ക്കും നാഗ്പുരില്‍ മറുപടി പറയുമെന്നായിരുന്നു പ്രണബ് മുഖര്‍ജി ഇതിനോട് പ്രതികരിച്ചത്.

More Stories

Trending News