4000 കിലോമീറ്റര്‍ ദൂരത്തിൽ പ്രയോഗിക്കാവുന്ന ആണവവാഹക മിസൈൽ അഗ്നി - 4 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

4000 കിലോമീറ്റര്‍ ദൂരത്തിൽ പ്രയോഗിക്കാവുന്ന ആണവവാഹക മിസൈൽ അഗ്നി-4 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഒഡിഷയിലെ അബ്​ദുൾ കലാം ​ഐലൻറ്​ എന്നറിയപ്പെടുന്ന വീലർ ​ഐലൻറിൽ നിന്നായിരുന്നു വിക്ഷേപണം.

Last Updated : Jan 2, 2017, 03:19 PM IST
4000 കിലോമീറ്റര്‍ ദൂരത്തിൽ പ്രയോഗിക്കാവുന്ന ആണവവാഹക മിസൈൽ അഗ്നി - 4 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

ഒഡിഷ: 4000 കിലോമീറ്റര്‍ ദൂരത്തിൽ പ്രയോഗിക്കാവുന്ന ആണവവാഹക മിസൈൽ അഗ്നി-4 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഒഡിഷയിലെ അബ്​ദുൾ കലാം ​ഐലൻറ്​ എന്നറിയപ്പെടുന്ന വീലർ ​ഐലൻറിൽ നിന്നായിരുന്നു വിക്ഷേപണം.

17 ടണ്‍ ഭാരവും 20 മീറ്റർ നീളവുമുള്ള മിസൈൽ ആണ് അഗ്നി. 4000 കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു ടണ്‍ ആണവ യുദ്ധ സാമഗ്രികള്‍ എത്തിക്കാന്‍ ശേഷിയുളള മിസൈലാണിത്. ഡി.ആർ.ഡി.ഒ ആണ് അഗ്നി-4 നിര്‍മിച്ചത്.

കൃത്യമായ നിരീക്ഷണത്തിന്‍റെ ഫലമായി എല്ലാ തടസങ്ങളും മറികടന്നെന്ന് പ്രതിരോധമന്ത്രാലയം പ്രതികരിച്ചു. നവീനവും വിശ്വാസയോഗ്യവുമായ സങ്കേതങ്ങളാണ് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഡിആര്‍ഡിഓയും പറഞ്ഞു.

അഞ്ചാംതലമുറ ഓണ്‍ ബോർഡ്​ കമ്പ്യൂട്ടർ സംവിധാനം, യാത്രക്കിടെ ഉണ്ടാകുന്ന തടസ​ങ്ങളെ സ്വയം പരിഹരിച്ച്​ മുന്നോട്ടു പോകാനുള്ള സംവിധാനം തുടങ്ങിയവ അഗ്നി-4​ന്‍റെ പ്രത്യേകതയാണ്​.

ഡിസംബര്‍ 26ന് ഡിആര്‍ഡിഓ അഗ്‌നി-5 വിജയകരമായി വിക്ഷേപിച്ചിരുന്നു. ഭൂഖണ്ഡാന്തര മിസൈലായ അഗ്‌നി-5ന് 5,000 കിലോമീറ്ററിനുമേല്‍ ദൂരപരിധിയുണ്ട്. അഗ്‌നി-5 വിജയത്തോടെ ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ പ്രഹരപരിധിയിലായി. 

Trending News