ദീപാവലിയാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഡൽഹിയിലെ വായു ഗുണനിലവാരം അതീവ മോശമായി തുടരുന്നു. ഡൽഹിയിലെ വെള്ളിയാഴ്ച രാവിലത്തെ വായു ഗുണനിലവാര സൂചിക വളരെ മോശം വിഭാഗത്തിലാണ് തുടരുന്നത്.
വായു ഗുണനിലവാര സൂചിക പലയിടത്തും 300ന് മുകളിലാണ്. ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ എട്ട് മണിക്ക് വായു ഗുണനിലവാര സൂചിക 367 ആയിരുന്നു.
വായു ഗുണനിലവാരത്തെ നല്ലത് 0-50, തൃപ്തികരം 51-100, മിതമായത് 101-200, മോശം 201-300, വളരെ മോശം 301-400, ഗുരുതരം- 401-500 എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ആനന്ദ് വിഹാർ- 276, ബവാന- 367, ചാന്ദ്നി ചൗക്ക്- 310 എന്നിങ്ങനെയാണ് നിലവിലെ വായു ഗുണനിലവാര സൂചിക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









