Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടം; ബ്ലാക് ബോക്സിന് തകരാറെന്ന് റിപ്പോർട്ട്, അമേരിക്കയിലേക്ക് അയച്ചേക്കും

വിശദ പരിശോധനയ്ക്ക് ബ്ലാക്ക് ബോക്സ് വാഷിംഗ്ടണിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിലേക്ക് അയച്ചേക്കും.  

Written by - Zee Malayalam News Desk | Last Updated : Jun 19, 2025, 02:52 PM IST
  • വിശദ പരിശോധനയ്ക്ക് ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കാനാണ് സാധ്യത.
  • വാഷിംഗ്ടണിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിലേക്ക് ഇത് അയച്ചേക്കുമെന്നാണ് വിവരം.
  • വിഷയത്തിൽ സർക്കാരിന്റെ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.
Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടം; ബ്ലാക് ബോക്സിന് തകരാറെന്ന് റിപ്പോർട്ട്, അമേരിക്കയിലേക്ക് അയച്ചേക്കും

ന്യൂഡൽഹി: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാറുണ്ടെന്ന് റിപ്പോർട്ട്. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. അതിനാൽ തദ്ദേശീയ സംവിധാനങ്ങൾ വഴി ഡാറ്റ വീണ്ടെടുക്കാൻ ബുദ്ധിമുട്ടുണ്ടായേകുമെന്നും വിവരങ്ങൾ വീണ്ടെടുക്കാനും കൂടുതൽ പരിശോധനയ്ക്കുമായി വിദേശത്തേക്ക് അയച്ചേക്കുമെന്നുമാണ് റിപ്പോർട്ട്. 

Add Zee News as a Preferred Source

വിശദ പരിശോധനയ്ക്ക് ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കാനാണ് സാധ്യത. വാഷിംഗ്ടണിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിലേക്ക് ഇത് അയച്ചേക്കുമെന്നാണ് വിവരം. വിഷയത്തിൽ സർക്കാരിന്റെ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (സിവിആർ), ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്ഡിആർ) എന്നിവ ചേർന്നതാണ് ബ്ലാക്ക് ബോക്സ് എന്ന് പറയുന്നത്. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് ഇപ്പോൾ കേടുപാട് സംഭവിച്ചിരിക്കുന്നത്.  

Also Read: Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപെട്ടത്. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ വിമാനം തകർന്നുവീണു. മേഘാനി നഗറിലെ ഒരു മെഡിക്കൽ കോളേജ് ഹോസ്റ്റൽ സമുച്ചയത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. പിന്നാലെ വൻ തീപിടുത്തമുണ്ടാകുകയും ചെയ്തു. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരാൾ മാത്രമാണ് ഇതിൽ നിന്നും രക്ഷപ്പെട്ടത്. ഡിഎൻഎ പരിശോധനയിലൂടെ 202 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 158 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. വിമാനം തകർന്ന് 28 മണിക്കൂറിന് ശേഷമാണ് 'ബ്ലാക്ക് ബോക്സ്' കണ്ടെടുക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News