)
ഗുജറാത്ത്: അഹമ്മദാബാദ് വിമാന ദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 270 പേരുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ കാരണം തിരിച്ചറിയാൻ സഹായിക്കുന്ന നിർണായക കണ്ടെത്തലാണിതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
ദുരന്തബാധിത വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നേരത്തെ സ്ഥിരീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയ്ക്ക് ബ്ലാക്ക് ബോക്സുകൾ ലഭിച്ചതായും ഞായറാഴ്ച അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകട സ്ഥലം അദ്ദേഹം പരിശോധിക്കുകയും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രി സന്ദർശിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി മിശ്രയുടെ അധ്യക്ഷതയിൽ സർക്യൂട്ട് ഹൗസിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ ദുരിതാശ്വാസം രക്ഷാപ്രവർത്തനം അന്വേഷണ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തിരുന്നു.
സർക്യൂട്ട് ഹൗസിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച ഡോ. മിശ്ര, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, എഎഐബി, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ദുരിതാശ്വാസ, രക്ഷാപ്രവർത്തന, അന്വേഷണ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്തുന്നത് ഇനി അന്വേഷകർക്ക് കൂടുതൽ എളുപ്പമാകും എന്നാണ് റിപ്പോർട്ട്. അഹമ്മദാബാദിലെ സർദാര്‍ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോകാനായി പറന്നുയർന്ന AI 171 വിമാനമാണ് ജൂൺ 12 വ്യാഴാഴ്ച തകർന്നു വീണത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.