Life Imprisonment: പശുവിനെ കൊന്നതിന് മൂന്ന് പേർക്ക് ജീവപര്യന്തം; സംഭവം ഗുജറാത്തിൽ

Life Imprisonment: ജീവപര്യന്തം തടവിനൊപ്പം 6,08,000 രൂപ പിഴയും കോടതി വിധിച്ചു

Written by - Vishnupriya S | Last Updated : Nov 13, 2025, 10:23 AM IST
  • അഹമ്മദാബാദ് അമറേലി സെഷൻസ് കോടതിയുടെതാണ് ഈ വിധി.
  • പശുക്കളെ കൊലപ്പെടുത്തുകയും ഗോമാംസം കടത്തുകയും ചെയ്ത മൂന്നു പേർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
  • അക്രം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവരാണ് കേസിലെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
Life Imprisonment: പശുവിനെ കൊന്നതിന് മൂന്ന് പേർക്ക് ജീവപര്യന്തം; സംഭവം ഗുജറാത്തിൽ

ഗുജറാത്ത്: പശുവിനെ കൊന്നതിന് മൂന്ന് പേർക്ക് ജീവപര്യന്തം തടവ്. ജീവപര്യന്തം തടവിനൊപ്പം 6,08,000 രൂപ പിഴയും കോടതി വിധിച്ചു. അഹമ്മദാബാദ് അമറേലി സെഷൻസ് കോടതിയുടെതാണ് ഈ വിധി. പശുക്കളെ കൊലപ്പെടുത്തുകയും ഗോമാംസം കടത്തുകയും ചെയ്ത മൂന്നു പേർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അക്രം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവരാണ് കേസിലെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പശുക്കളെ ഹിന്ദുമതം പവിത്രമായി കണക്കാക്കുന്നുവെന്നും ഇതറിഞ്ഞിട്ടും പ്രതികൾ കുറ്റം ചെയ്തതെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു ഈ വിധി പുറപ്പെടുവിച്ചത്.

Add Zee News as a Preferred Source

2023ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മൂന്നുപേരിൽ നിന്നും പശുവിന്റെ മാംസം കണ്ടെത്തിയതിനെ തുടർന്ന് പ്രതികൾ‌ അറസ്റ്റിലാവുകയായിരുന്നു. അമ്രേലിയിൽ വ്യാപകമായ വിവാദങ്ങൾക്ക് കാരണമായതായിരുന്നു ഈ സംഭവം. സംഭവത്തിൽ ഒരു വർഷം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് ഇപ്പോൾ സെഷൻസ് ജഡ്ജി വിധി പറയുന്നത്. 2017ലെ ഗുജറാത്ത് സംരക്ഷണ നിയമ ഭേതഗതിയിലെ വിവിധ വകുപ്പുകൾ പ്രകാരവും പശുവിനെ കൊല്ലുന്നത് നിരോധിക്കുന്ന വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. അഹമ്മദാബാദ് അമറേലി സെഷൻസ് കോടതി ജഡ്ജി റിസ്‌വാനബെൻ ബുഖാരിയാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷാവിധി പുറപ്പെടുവിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News