ഗുജറാത്ത്: അഹമ്മദാബാദിൽ എയർ ഇന്ത്യാ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ മരിച്ചു. അതേസമയം, ഒരാല ചികിത്സയിൽ കഴിയുകയാണ്. ഈ വിമാനത്തിൽ യാത്ര ചെയ്ത ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ, വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും ഉൾപ്പെടുന്നുണ്ട്. പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ നായരാണ് മരിച്ചത്. 39 വയസ്സുകാരിയായ രഞ്ജിത നഴ്സാണ്.
ഇന്ന് ഉച്ചയോടെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് യാത്രതിരിച്ച എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. വിമാനം തീഗോളമായാണ് തകർന്ന് വീണത്. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ 169 പേര്‍ ഇന്ത്യന്‍ പൗരന്‍മാരും 53 ബ്രിട്ടീഷ് പൗരന്‍മാരും, ഏഴ് പോര്‍ച്ചുഗീസ് പൗരന്‍മാരും ഒരു കനേഡിയന്‍ പൗരനുമാണ് ഉണ്ടായിരുന്നത്. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാനി ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളും മരിച്ചതായാണ് ഇപ്പോൽ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









