Ahmedabad Plane Crash: വിമാനദുരന്തം; വിമാനത്തിൽ 242 യാത്രക്കാർ, 52 ബ്രിട്ടീഷ് പൗരന്മാർ

Ahmedabad Airport: ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്ന് വീണത്. പറന്നുയർന്നതിന് പിന്നാലെ തന്നെ വിമാനം തകർന്നുവീണു.

Written by - Zee Malayalam News Desk | Last Updated : Jun 12, 2025, 03:35 PM IST
  • എയർ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിനിടെ അഹമ്മദാബാദ് വിമാനത്താവളത്തിൽ തകർന്നുവീണത്
  • വിമാനത്തിൽ 242 യാത്രക്കാരും 12 ജീവനക്കാരും
Ahmedabad Plane Crash: വിമാനദുരന്തം; വിമാനത്തിൽ 242 യാത്രക്കാർ, 52 ബ്രിട്ടീഷ് പൗരന്മാർ

​ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു. വിമാനം തകർന്നത് വീണത് ജനവാസ മേഖലയിലാണെന്നാണ് റിപ്പോർട്ട്. വിമാനത്തിൽ 242 യാത്രക്കാരും 12 ജീവനക്കാരും ആണ് ഉണ്ടായിരുന്നത്. വിമാനത്തിൽ 169 ഇന്ത്യൻ പൗരന്മാർ.

Add Zee News as a Preferred Source

അപകടത്തിൽപ്പെട്ട വിമാനത്തിൽ 53 ബ്രിട്ടീഷ് പൗരന്മാരും ഉണ്ടായിരുന്നു. ഏഴ് പോർച്ചു​ഗീസ് പൗരന്മാർ ഉണ്ടെന്നാണ് സൂചന. ഒരു കനേഡിയൻ പൗരൻ. അപകടത്തിന്റെ പശ്ചാത്തലത്തിൽ അഹമ്മദാബാദ് വിമാനത്താവളം അടച്ചു. ഉച്ചയ്ക്ക് 1.17ന് ആണ് അപകടമുണ്ടായത്.

ALSO READ: ആകാശ ദുരന്തം! എയർ ഇന്ത്യ വിമാനം തകർന്നുവീണു; വിമാനത്തിൽ 242 യാത്രക്കാർ- LIVE

വിമാനം ഉയർന്നത് 800 അടി മാത്രം. ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണതെന്നാണ് സൂചന. 11വർഷം പഴക്കമുള്ള വിമാനമാണ് തകർന്ന് വീണത്. വിമാനത്തിൽ ഒരു മലയാളിയും ഉണ്ടെന്ന് സംശയം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News