)
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചുവെന്ന് കണ്ടെത്തിയതായാണ് പുതിയ റിപ്പോർട്ട്. വിമാനത്തിന്റെ പിൻഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വൈദ്യുതി തകരാർ മൂലമുള്ള തീപിടിത്തത്തിലാണോ പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങൾ കത്തിയതെന്ന സംശയവും ഉയരുന്നുണ്ട്.
ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ച് നിന്ന പിൻഭാഗത്തെ ചില യന്ത്ര ഭാഗങ്ങളിൽ മാത്രമാണ് തീപിടിത്തം ഉണ്ടായിരിക്കുന്നതെന്നാണ് കണ്ടെത്തൽ. പിൻഭാഗത്തെ ബ്ലാക് ബോക്സ് പൂർണ്ണമായും കത്തിനശിച്ചിരുന്നു. എന്നാൽ വിമാനത്തിന്റെ പിന്നിൽ നിന്നും കണ്ടെടുത്ത എയർഹോസ്റ്റസിന്റെ കത്തിക്കരിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്. അതിനാൽ തന്നെ വേഗത്തിൽ തിരിച്ചറിയാനും സാധിച്ചതായി റിപ്പോർട്ടുണ്ട്.
വിമാനത്തിൻ്റെ ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപണികൾ നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഇതിന് തെളിവും ലഭിച്ചിട്ടുണ്ട്. വിമാനത്തിന്റെ മുഴുവൻ വൈദ്യുത സംവിധാനത്തെയും ബാധിക്കുന്ന ഒന്നാണ് ട്രാൻസ് ഡ്യൂസറിലെ തകരാർ. വിമാനം ലണ്ടനിലേക്ക് പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ട്രാൻസ് ഡ്യൂസറിലെ തകരാർ പരിഹരിച്ചത്. അന്നേ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടേകാലിന് എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനിയർ അറ്റകുറ്റ പണി നടത്തിയതായി ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടമായത്. ക്യാബിൻ ക്രൂ അംഗങ്ങൾ അഠക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനത്താവളത്തിന് അടുത്തായുള്ള ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ഇത് ദുരന്തത്തിന്റെ ആഘാതം കൂട്ടി. ഹോസ്റ്റർ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും ചില പ്രദേശവാസികളും അപകടത്തിൽ മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.